Advertisment

കുവൈറ്റിൽ പുതുവത്സരത്തനിമ 2020 ജനുവരി 10ന് നടത്തപ്പെടുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്‌: തനിമയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പുതുവത്സര തനിമ 2020 ജനുവരി10ന് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് വൈകുന്നേരം 4 മണി മുതൽ നടത്തപ്പെടുന്നു. നാടൻ കരോൾ മത്സരം, ക്രിസ്മസ് ട്രീ അലങ്കരിക്കൽ മത്സരം, കെട്ടിട ദീപാലങ്കാര മത്സരം എന്നിവ നടത്തപ്പെടുന്നു.

(അബ്ബാസിയക്കുള്ളിൽ അലങ്കാരം നിർവഹിക്കപ്പെട്ട കടകൾ, കെട്ടിടങ്ങൾ എന്നിവ മത്സരത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ ജഡ്ജസ് ജനുവരി 1ന് മുൻബ്ബായി വിധി നിർണയിക്കുകയും, ജനുവരി10ലെ പുതു വത്സര തനിമയുടെ വേദിയിൽ സമ്മാനം നൽകുന്നതായിരിക്കും.)

മത്സരിക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഡിസംബർ 20 ആണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 99629915, 90025131, 60672429.

Advertisment