Advertisment

രചനാ ക്രിയേഷൻസ് കുവൈറ്റ്, ശ്രീകൃഷ്ണ ഭക്തിഗാന ആൽബം കുവൈറ്റിൽ റീലീസ് ചെയ്തു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  'ദർശനാമൃതം' എന്ന സംഗീത ആൽബത്തിനായ് കുവൈറ്റിലെ മലയാളി പ്രവാസി സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ ഈ വിഷുവിന് മനോഹരമായ ഭക്തിഗാനം പുറത്തിറങ്ങി. കുവൈറ്റിലെ സാംസ്കാരിക പ്രവർത്തകനായ വിഭീഷ് തിക്കോടിയുടെ സംവിധാനത്തിൽ രൂപകൊണ്ട ഈ ആൽബത്തിലെ ഗാനരചന നിർവ്വഹിച്ചത് ജിഷ ജേക്കബാണ്.

Advertisment

publive-image

രാഗതരംഗ് മ്യൂസിക്ക് സ്കൂളിലെ അദ്ധ്യാപകനും സംഗീത സംവിധായകനുമായ മനോജ് കാഞ്ഞങ്ങാട്ട് സംഗീതം പകർന്ന കൃഷ്ണ ഭക്തിയും പ്രേമവും തുടിക്കുന്ന ഈ ഗാനം ആലപിച്ചത് യുനൈറ്റഡ് ഇന്ത്യൻ സ്കളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി റിൻഷ ആൻ കോശിയാണ്..

കുവൈറ്റിൽ പൂർണ്ണമായി ചിത്രീകരണം നടത്തിയ ഈ ആൽബത്തിന് സൗണ്ട് എൻഞ്ചിനയർ നെബു അലാക്സാണ്ടർ, ചായഗ്രാഹകൻ ഗിരീഷ് ബിനാസെ , ശബ്ദമിശ്രണം നൽകിയ അനുപ് വൈറ്റ് ലാൻറ്, പയ്യന്നൂർ എന്നിവരുടെ അണിയറ പ്രവർത്തനങ്ങൾ ആൽബത്തെ കൂടുതൽ ശ്രദ്ധേയമാക്കി.

Advertisment