Advertisment

കുവൈറ്റില്‍ ഇടിയോടുകൂടിയ മഴ ശക്തിപ്പെടുന്നു. സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കാന്‍ നിര്‍ദ്ദേശം

New Update

കുവൈറ്റ്‌:  കാലാവസ്ഥാ പ്രവചനം പോലെ കുവൈറ്റില്‍ വ്യാപകമായി മഴ കനക്കുന്നു. രാവിലെ മുതല്‍ ചാറ്റല്‍ മഴയായി തുടങ്ങിയ മഴ ഉച്ചകഴിഞ്ഞതോടെ കനക്കുകയാണ്. ഇടിയോടുകൂടിയ മഴയാണ് ഉച്ചകഴിഞ്ഞത് മുതല്‍ ആരംഭിച്ചിരിക്കുന്നത്.

Advertisment

publive-image

വൈകിട്ട് അഞ്ച് മണിയോടുകൂടി ഇടിയോടുകൂടിയ മഴ എന്നായിരുന്നു ഇന്നലത്തെ കാലാവസ്ഥാ പ്രവചനം. എന്നാല്‍ നിലവില്‍ മഴ ശക്തിപ്പെടുന്നതായാണ് കാണുന്നത്. രാത്രി 7 മണി മുതല്‍ മഴ ശക്തിപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.

publive-image

ഇന്ന് കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന്‍ സര്‍ക്കാര്‍ കുവൈറ്റില്‍ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. അതേസമയം, പല സ്വകാര്യ കമ്പനികളും ഉച്ചവരെ പ്രവര്‍ത്തിച്ചിരുന്നു. മഴ ശക്തിപ്പെടുന്നുവെന്ന സൂചന ലഭിച്ചതോടെ ഈ കമ്പനികളും ജീവനക്കാര്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.

publive-image

കഴിഞ്ഞ ദിവസത്തെ മഴയെ തുടര്‍ന്ന്‍ വലിയ വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായ സാഹചര്യത്തില്‍ ഇന്ന് ശക്തമായ സുരക്ഷാ മുന്നറിയിപ്പാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ജനങ്ങള്‍ക്കും വിശദമായ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച അറിയിപ്പ് നല്‍കിയിരുന്നു.

publive-image

ആവശ്യത്തിനുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മെഴുകുതിരി എന്നിവയൊക്കെ കരുതി വയ്ക്കാന്‍ നിര്‍ദേശം ഉണ്ട്. 72 മണിക്കൂര്‍ അടിയന്തിര സേവനത്തിനു തയ്യാറാകാന്‍ ആരോഗ്യ വകുപ്പ് ഉധ്യോഗസ്ഥര്‍ക്കും നഴ്സുമാര്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കി. അധിക യൂണിഫോം ഉള്‍പ്പെടെ ആശുപത്രിയില്‍ ഹാജരാകാന്‍ ആണ് നിര്‍ദേശം.

publive-image

ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ഏത് ആശുപത്രിയിലും പോയി ജോലി ചെയ്യാന്‍ തയ്യാറാകണമെന്നാണ് നിര്‍ദേശം. യാതൊരു വിധ അവധികളും അനുവദനീയമല്ല.

മഴയെ തുടര്‍ന്ന്‍ ഇടുക്കി അസോസിയേഷന്‍ വെള്ളിയാഴ്ച നടത്താനിരുന്ന പിക്നിക് മാറ്റിവച്ചിട്ടുണ്ട്.  പല സംഘടനകളുടെയും പരിപാടികള്‍ മഴയെ തുടര്‍ന്ന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

Advertisment