Advertisment

വെള്ളപ്പൊക്കം: കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളം അടച്ചു. മഴയെ തുടര്‍ന്നുള്ള അപകടങ്ങളില്‍ 3 മരണം. മിക്ക റോഡുകളും വെള്ളത്തില്‍

New Update

കുവൈറ്റ്:  കുവൈറ്റ് മഴക്കെടുതിയിലേക്ക്. മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 3 കുവൈറ്റ് സ്വദേശികള്‍ മരണപ്പെട്ടിട്ടുണ്ട്. മിക്ക റോഡുകളിലും വെള്ളം കയറിയതോടെ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ രാവിലെ 10 വരെ നിര്‍ത്തിവച്ചു.

Advertisment

publive-image

രാവിലെ കുവൈറ്റില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ ദമാം, റിയാദ്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇന്നലെ രാത്രി തിരിക്കേണ്ടിയിരുന്ന കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് നേരത്തെ റദ്ദാക്കിയിരുന്നു.

ഇന്നലെ വൈകുന്നേരം മുതല്‍ ശക്തിപ്പെട്ട മഴയില്‍ രാജ്യത്തെ മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്. കനത്ത മഴ വെള്ളിയാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

കനത്ത മഴയിലുണ്ടായ വാഹനാപകടങ്ങളിലാണ് മൂന്ന്‍ മരണങ്ങള്‍ സംഭവിച്ചത്. കുവൈറ്റിലെ ഹബദിലുണ്ടായ അപകടത്തില്‍ 40 കാരനും ജഹ്രയില്‍ മഴയില്‍ നിയന്ത്രണം വിട്ട് വാഹനം മരത്തിലിടിച്ച് 24 കാരനും ഫാഹേലില്‍ 30 കാരനും മരിച്ചു. മറ്റൊരു അപകടത്തില്‍ വാഹനം കത്തിയെങ്കിലും ഫയര്‍ഫോഴ്സിന്റെ സംയോജിതമായ ഇടപെടലില്‍ ഡ്രൈവറെ രക്ഷപെടുത്തിയിട്ടുണ്ട്.

അതേസമയം, ഇന്ന് രാവിലെ 6.10 ന് മുംബൈയില്‍ നിന്നുള്ള കുവൈറ്റ് എയര്‍വെയ്സ് വിമാനം കുവൈറ്റില്‍ ലാന്‍ഡ് ചെയ്തിരുന്നു. മഴയെ തുടര്‍ന്ന്‍ വിമാനങ്ങളുടെ ഷെഡ്യൂളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സമയക്രമം മനസിലാക്കാതെ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് തിരിക്കരുതെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

publive-image

Advertisment