Advertisment

കുവൈറ്റില്‍ പെയ്ത മഴ 100 മി. മീറ്റര്‍. റോഡുകള്‍ക്ക് താങ്ങാനാകുക 30 മി. മീറ്ററും. റോഡുകളെ മുക്കിക്കളഞ്ഞത് അധിക വെള്ളം ഒഴുക്ക് ! ഇന്ന് കാറ്റിനും സാധ്യത !

New Update

കുവൈറ്റ്:  കനത്ത മഴയില്‍ കുവൈറ്റിലെ റോഡുകളിലുണ്ടായ വെള്ളക്കെട്ടിന് കാരണം ഓട നിര്‍മ്മാണത്തിലെ അപര്യാപ്തതകളെന്ന് വിലയിരുത്തല്‍.  നിലവില്‍ 30 മി. മീറ്റര്‍ മഴ പെയ്താല്‍ വെള്ളം ഒഴുക്കി കളയാനുള്ള ശേഷിയാണ് ഓടകള്‍ക്കുള്ളത്.

Advertisment

publive-image

എന്നാല്‍ കഴിഞ്ഞ ദിവസം കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്തത് 70 മുതല്‍ 100 മി. മീറ്റര്‍ വരെ മഴയാണ്. ഈ അധിക വെള്ളം ഒഴുക്ക് താങ്ങാന്‍  ഓടകള്‍ക്ക് കഴിയാതെ വന്നതോടെ റോഡുകള്‍ വെള്ളത്തില്‍ മുങ്ങുകയും വാഹനങ്ങള്‍ കൂട്ടത്തോടെ ഒഴുകി പോകുകയായിരുന്നു.

publive-image

വെള്ളിയാഴ്ച ഉച്ചവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പെങ്കിലും ഇതുവരെ പെയ്ത ശക്തിയില്‍ മഴ പെയ്യില്ലെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.  നിലവില്‍ കുവൈറ്റില്‍ ഏറ്റവുമധികം മഴ പെയ്തത് അഹമ്മദി ഗവര്‍ണറേറ്റിലാണ്.  100 മി. മീറ്റര്‍ വരെയായിരുന്നു അഹമ്മദിയിലെ മഴ.

publive-image

അതേസമയം, മഴ ഇനിയുള്ള മണിക്കൂറുകളില്‍ കുറഞ്ഞേക്കാം എന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ഇനിയുള്ള മണിക്കൂറുകളില്‍ 65 കി. മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഏതാനും പ്രദേശങ്ങളില്‍ മാത്രം ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

അതേസമയം, ജനങ്ങള്‍ക്കുള്ള കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്.

publive-image

publive-image

Advertisment