Advertisment

ജാതിമത രാഷ്ട്രീയ ഭേദമന്യേ രാമപുരംകാരുടെ മുഴുവൻ സ്നേഹബഹുമാനപാത്രമായിരുന്നു എം എം ജേക്കബ് - ചെസ്സിൽ ചെറിയാൻ

New Update

കുവൈറ്റ്:  ദേശിയ നേതാവും കേരളത്തിലെ, പ്രത്യേകിച്ചും രാമപുരംകാരുടെ അഭിമാനവുമായിരുന്ന ഡോ. എം എം ജേക്കബ് മുണ്ടക്കലിന്റെ വിയോഗത്തിൽ രാമപുരം അസ്സോസിയേഷൻ കുവൈറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു.

Advertisment

publive-image

രാജ്യത്തിനു തന്നെ അഭിമാനമാകും വിധം തുടർച്ചയായ നിരവധി വർഷങ്ങൾ ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ജേക്കബ് സർ , നീണ്ട 12 വർഷകാലം മേഘാലയ ഗവർണർ, മൂന്ന് തവണ കേന്ദ്ര സഹമന്ത്രി, കേന്ദ്ര ആഭ്യന്തരസഹമന്ത്രി , രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളി തുടങ്ങിയ സ്ഥാനം വഹിച്ചു. ജാതി മത രാഷ്ട്രീയ ഭേദമന്യേ രാമപുരംകാരുടെ മുഴുവൻ സ്നേഹബഹുമാന പാത്രമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം രാമപുരത്തിന് ഒരിക്കലും നികത്താൻ ആവാത്ത ഒരു നഷ്ടമാണെന്ന് മുഖ്യ അനുശോചന പ്രഭാക്ഷണത്തിൽ സംഘടനാ രക്ഷാധികാരി ചെസ്സിൽ ചെറിയാൻ പറഞ്ഞു.

പ്രസിഡന്റ് റോബി ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജു ജേക്കബ് , ജയ്ബി മാനുവൽ , ജാക്സൺ ടോം , സുജിത് ആൻഡ്രൂസ് , അനൂപ് രാഘവൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

Advertisment