Advertisment

ഭീകര നിയമങ്ങൾ റദ്ദാക്കുന്നതുവരെ പ്രക്ഷോഭങ്ങൾ തുടരും: റഷീദ് മാസ്റ്റർ

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്: രാജ്യത്തെജനങ്ങളുടെ പൗരാവകാശങ്ങളെയും നിലനിൽപ്പിനെയും ചോദ്യം ചെയ്യുന്ന സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ തുടങ്ങിയ ഭീകര നിയമങ്ങൾ റദ്ദാക്കുന്നതുവരെ ഇന്ത്യയിൽ പ്രക്ഷോഭങ്ങൾ തുടരണമെന്ന്പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം റഷീദ് മാസ്റ്റർ.

Advertisment

publive-image

ഇന്ത്യൻസോഷ്യൽ ഫോറം കുവൈത്ത് കേരള സ്റ്റേറ്റ് കമ്മിറ്റി റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് അബ്ബാസിയയിൽ സംഘടിപ്പിച്ച നമ്മുടെ ഇന്ത്യ എന്നപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തിന്റെ പേരിൽജനങ്ങളെ വിഭജിക്കുന്ന രാജ്യത്തിന്റെ ഭരണഘടനക്ക് എതിരായകിരാത നിയമത്തിനെതിരേ ആബാല വൃദ്ധം ജനങ്ങൾ തെരുവിൽനിലയുറപ്പിച്ചിരിക്കുകയാണ്.

publive-image

ഭരണ ഘടന വിരുദ്ധമായ പൗരത്വ ഭേദഗതിനിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സംഘടനകളും വ്യക്തികളുംനൽകിയ 144 ഓളം ഹരജികളിൽ വിവാദ നിയമത്തിനുമേൽ സ്റ്റേ ഇല്ലെന്നുപറഞ്ഞു നാലാഴ്ചത്തോക്ക് നീട്ടിവെച്ച സുപ്രീം കോടതി നടപടിസംശയാസ്പദവും നിരാശാ ജനകവുമാണ്.

പരമോന്നത കോടതി ഭരിക്കുന്നസർക്കാരിന്റെ താല്പര്യം സാധിക്കുന്നവരായി മാറാതെ ഇന്ത്യൻ ഭരണഘടനസംരക്ഷിക്കുക എന്ന മഹത്തായ ഉത്തരവാദിത്വമാണു നിർവഹിക്കേണ്ടത്.

publive-image

ഭരണഘടനാ വിരുദ്ദമായ ഈ നിയമം റദ്ദ് ചെയ്യുന്നത് വരെ പ്രക്ഷോഭത്തിൽ നിന്നു പിന്മാറില്ലെന്നും ആർ എസ് എസ് അജണ്ടകളെ തുറന്നുകാട്ടി രാജ്യരക്ഷക്കായി ജനങ്ങളോടൊപ്പം നിൽക്കാൻ കക്ഷി രാഷ്ട്രീയ ബേദമാന്യ ഒന്നിച്ചണിനിരക്കുമെന്നും ആര് എസ് എസിനെ ജനകീയമായി പ്രതിരോതിക്കാന്‍ ഓരോ ഇന്ത്യന്‍ പൗരനും മുന്നിട്ട് വരണമെന്നും അദ്ദേഹംപറഞ്ഞു.

നാട്ടിൽ നടക്കുന്ന സമാധാനപരവും ശക്തവുമായ പ്രക്ഷോഭങ്ങൾക്ക്സ്റ്റേറ്റ് കമ്മിറ്റി ഐക്യധാർഡ്യം പ്രഖ്യാപിച്ചു. യോഗത്തിൽ സോഷ്യൽ ഫോറംസ്റ്റേറ്റ് പ്രസിഡന്റ് സക്കരിയ ഇരിട്ടി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജനറൽസെക്രട്ടറി ശിഹാബ് പാലപ്പെട്ടി സ്വാഗതവും ഷാനവാസ് ചൂണ്ട നന്ദിയും പറഞ്ഞു.

Advertisment