Advertisment

കുവൈറ്റ് റെനെഗേഡ്സ് ഡാൻസ് അക്കാദമി 'റാപ്‌സോഡി 2020' വർണ്ണാഭമായി

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റെനെഗേഡ്സ് ഡാൻസ് അക്കാദമിയുടെ ആന്വൽ ഇവന്റ് റാപ്‌സോഡി 2020 ഈ കഴിഞ്ഞ ജനുവരി 25 നു സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സീനിയർ സ്കൂളിൽ വച്ചു നടന്നു.

Advertisment

publive-image

യൂനിമോണിയുടെ കൺട്രി ഹെഡ് ആയ രഞ്ജിത് പിള്ളയും , ആർ ഡി എയ്ക്ക് എന്നും മാർഗദർശി ആയി നിൽക്കുന്ന സ്പോൺസർ ഹുസൈൻ അലിയും , പ്രശസ്ത സൂമ്പ ഇൻസ്ട്രക്ടറും റെനെഗേഡ്സ് അക്കാദമിയുടെ സ്ഥാപകനുമായ നിഷാദും ചേർന്ന് നിലവിളക്കു കൊളുത്തി റാപ്‌സോഡിക്കു തിരി തെളിയിച്ചു.

publive-image

വിവിധ പ്രായക്കാരായ കുട്ടികളുടെ നൃത്തം ഈ സന്ധ്യക്ക്‌ അഴകേറ്റിയപ്പോൾ , നിഷാദിന്റെ തന്നെ വിദ്യാർത്ഥികളായ വിവിധ പ്രായക്കാർ തനതു നൃത്തരൂപങ്ങൾ അവതരിപ്പിച്ചു .

publive-image

അബ്ബാസിയയിലെയും സാൽമിയയിലെയും മുതിർന്ന വിദ്യാർത്ഥികൾ, മണ്മറഞ്ഞു പോയ ഇന്ത്യൻ സിനിമയിലെ തന്നെ സുന്ദരിയെന്നു വിശേഷിപ്പിക്കുന്ന ശ്രീദേവിക്ക്‌ ആദരവുമായി, ശ്രീദേവി ഹിറ്റ്‌സ് എന്ന പേരിൽ അവരുടെ തന്നെ കുറച്ചു പാട്ടുകൾ കോർത്തിണക്കി ഒരു നൃത്തശില്പത്തിന് രൂപം നല്കി .

publive-image

ഇതോടൊപ്പം തന്നെ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവും റാഫിൾ ഡ്രോ കൂപ്പണ് തിരഞ്ഞെടുപ്പും വിജയികൾക്ക് സമ്മാനവും നൽകി.

Advertisment