Advertisment

കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച പ്രവാസി മലയാളി റോയ് ആന്റണിയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ പൊതുദർശനത്തിന് വയ്ക്കും

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  കഴിഞ്ഞ ദിവസം കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഇടുക്കി കട്ടപ്പന നരിയമ്പാറ താഴത്തുവരിക്കയിൽ റോയ് ആന്റണിയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെ സബാ ആശുപത്രി മോർച്ചറിയിൽ പൊതുദർശനത്തിന് വയ്ക്കുന്നു.

Advertisment

publive-image

എസ് എം സി എ അബ്ബാസിയ ഏരിയാ കമ്മിറ്റി അംഗവും ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ സജീവ പ്രവർത്തകനുമായിരുന്നു അന്തരിച്ച റോയ് ആന്റണി.

മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാനും അതേത്തുടർന്നുള്ള പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുക്കാനും എല്ലാ എസ് എം സി എ ഇടുക്കി അസോസിയേഷൻ അംഗങ്ങളും എത്തിച്ചേരണമെന്നു ഭാരവാഹികൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

publive-image

ഭാര്യ ഷൈനി ഫര്‍വാനിയ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ്. റോജിന്‍ റോയി ആന്റണി, റൊവീന റോയി ആന്റണി എന്നിവര്‍ മക്കളാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പരിശ്രമങ്ങൾ ഇന്ന് അവധി ദിവസമായിട്ടും ഏറ്റവും വേഗം പൂർത്തിയാക്കിയത് കെ കെ എം എ മാഗ്നറ്റ് ടീമിന്റെ നേതൃത്വത്തിലാണ്. ഇന്ന് വൈകിട്ടത്തെ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കും.

Advertisment