Advertisment

രിസാല സ്റ്റഡി സർക്കിൾ ബുക്‌ടെസ്റ്റ്: അന്തിമ പരീക്ഷ ഇന്ന്

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബൈ: പ്രവാചക ജീവിതത്തെ അധികരിച്ച് രിസാല സ്റ്റഡി സർക്കിൾ ( ആർ എസ് സി )ഗൾഫ് രാജ്യങ്ങളിൽ നടത്തുന്ന പന്ത്രണ്ടാമത് ബുക്ടെസ്റ്റിന്റെ അന്തിമ പരീക്ഷ ഇന്ന്ഡിസംബർ 13 ( വെള്ളി ) ഓൺലൈനിൽ നടക്കും.

Advertisment

സൗദി സമയം രാവിലെ 9 മുതൽ രാത്രി 12 വരെ നടക്കുന്ന ബുക്ടെസ്റ്റിൽ മുതിർന്നവർക്ക്മലയാളത്തിലും, വിദ്യാർഥികൾക്ക് രണ്ട് വിഭാഗങ്ങളിലായി ഇംഗ്ലീഷിലുമാണ് പരീക്ഷ. നവംബർ 01 മുതൽ ഡിസംബർ 10 വരെ നടത്തിയ യോഗ്യതാ പരീക്ഷയിൽവിജയികളായവരാണ് നാളെ നടക്കുന്ന ഫൈനൽ പരീക്ഷ എഴുതുക.

ഐ പി ബി പ്രസിദ്ധീകരിച്ച 'പ്രവാചകരുടെ മദീന' മലയാള വിഭാഗത്തിനും 'ഷാഡോസ്ഓഫ് ഗ്ലോറി' എന്ന പുസ്തകം ഇംഗ്ലീഷിനും അവലംബമാക്കുന്നു.കഴിഞ്ഞ വർഷം 19,113 പേർ പരീക്ഷയുടെ ഭാഗമായതായി സംഘാടകർ പറഞ്ഞു. മത,ലിംഗ ഭേദമില്ലാതെ പങ്കെടുത്ത് യോഗ്യത നേടിയ ആർക്കും ബുക്ടെസ്റ്റിനായി ഒരുക്കിയപ്രത്യേക ഓൺലൈൻ സംവിധാനം വഴി ബുക്ടെസ്റ്റ് പരീക്ഷയെഴുതാം.

ഓരോ വർഷവും പ്രവാചകന്റെ വ്യത്യസ്ത ദർശനങ്ങളെ കേന്ദ്രീകരിച്ചുള്ള പുസ്തകങ്ങൾതിരഞ്ഞെടുത്താണ് ആർ എസ് സി ബുക്ടെസ്റ്റ് സംഘടിപ്പിക്കുന്നത്. അന്തിമ പരീക്ഷയിൽ പൊതുവിഭാഗത്തിൽ ഒന്ന്, രണ്ട് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 50000, 25000 ഇന്ത്യൻ രൂപയും വിദ്യാർഥി വിഭാഗത്തില് വിജയിക്കുന്നവര്ക്ക് യഥാക്രമം10000, 5000 ഇന്ത്യന് രൂപയുമാണ് സമ്മാനത്തുക.

വിദ്യാർഥികളിൽ ജൂനിയർ, സീനിയർഎന്നീ രണ്ട് വിഭാഗങ്ങളിൽ നിന്ന് വെവ്വേറെ വിജയികളെ തിരഞ്ഞെടുക്കും. കൂടുതൽവിവരങ്ങൾക്കും, ബുക്ടെസ്റ്റ് എഴുതുന്നതിനും www.rsconline.org സന്ദർശിക്കാം.

Advertisment