Advertisment

'കളക്ടർ ബ്രോയും’, ‘ക്വിസ് മാനും’ സാരഥി കുവൈറ്റിനൊപ്പം

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  ‘കളക്ടർ ബ്രോ’ എന്നറിയപ്പെടുന്ന പ്രശാന്ത് നായർ ഐ എ എസ്, ഡയറക്ടർ - കെ‌എസ്‌ഐ‌എൻ‌സി, കെ‌ഐ‌ഡി‌സി (മുൻ കോഴിക്കോട് കളക്ടർ) സാരഥി കുവൈറ്റ് നടത്തിയ മോട്ടിവേഷണൽ / പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ക്ലാസ്സിൽ പങ്കെടുത്തു.

Advertisment

publive-image

ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ ഡയറക്ടറും കേരളത്തിലെ ക്വിസ് മാൻ എന്നറിയപ്പെടുന്ന സ്നേഹജ് ശ്രീനിവാസനും കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അഭിസംബോധന ചെയ്തു.

സാരഥികുവൈറ്റിന്റെ എഡ്യൂകേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് അതിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി 2020 ജനുവരി 25 ന് മംഗഫിലെ ഇന്ദ്രപ്രസ്ഥയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രശാന്ത് നായർ ഐ‌എ‌എസ്‘ പരാജയങ്ങളെ എങ്ങനെ വിജയത്തിലേയ്ക് പരിവർത്തനം ചെയ്യാം' എന്ന വിഷയത്തിൽ സംസാരിക്കുകയും സംവേദനാത്മക സെഷനിൽ ഐ‌എ‌എസിലേക്ക് താൻ എത്തിപെടാനുള്ള അനുഭവം ഉൾപ്പെടെ പല അനുഭവങ്ങളും പങ്കുവെച്ചത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാണികൾക്ക് പ്രചോദനം പകരുന്നതായി മാറി.

publive-image

ക്വിസ് മാൻ സ്നേഹജ് ശ്രീനിവാസൻ 'എങ്ങനെ പഠനത്തെ ഒരു വിനോദമാക്കി മാറ്റാം’ എന്നതിനെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും അറിവ് ഫലപ്രദമായി നേടുന്നതിനുള്ള അടിസ്ഥാന ഘടകങ്ങളെക്കുറിച്ചുള്ള നുറുങ്ങുകൾ പങ്കിടുകയും ചെയ്തു.

സാരഥി എഡ്യൂകേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുരേഷ് .കെ യോഗത്തെ സ്വാഗതം ചെയ്യുകയും കേരളത്തിലെ സാരഥിസെന്റർ ഫോർ എക്സലൻസ് (SCFE) നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. സാരഥി ജനറൽ സെക്രട്ടറി കെ.ആർ അജി നന്ദി പറഞ്ഞു.

സാരഥി വൈസ് പ്രസിഡന്റ് വിനോദ് കുമാർ, ട്രഷറർ ബിജു.സി.വി, ട്രസ്റ്റ് സെക്രട്ടറി സജീവ് കുമാർ, ട്രഷറർ രാജീഷ് മുല്ലക്കൽ, വൈസ് ചെയർമാൻ സജീവ് നാരായണൻ, ജോയിന്റ് സെക്രട്ടറി ബിനുമോൻ, വനിതാവേദി ചെയർപേഴ്‌സൺ ബിന്ദു സജീവ്, സാരഥിജോയിന്റ് സെക്രട്ടറി സബീഷ് കുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment