Advertisment

സേവാദര്‍ശന്‍ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ നാമജപയജ്ഞവും ധര്‍മ്മരക്ഷാ സംഗമവും സംഘടിപ്പിച്ചു

New Update

കുവൈറ്റ്:  കുവൈറ്റില്‍ സേവാദര്‍ശന്റെയും ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ 25ഓളം പ്രവാസി സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് നാമ ജപയജ്ഞവും ധര്‍മ്മരക്ഷാ സംഗമവും സംഘടിപ്പിച്ചു. ശബരിമല കര്‍മ്മ സമിതി രക്ഷാധികാരി മോഹന്‍കുമാര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സേവാദര്‍ശന്‍് പ്രസിഡന്റ് ആര്‍. സഞ്ജുരാജ് അദ്ധ്യക്ഷനായിരുന്നു.

Advertisment

publive-image

കുവൈറ്റിലെ പ്രമുഖ സംഘടനകളായ അയ്യപ്പ സേവാ സമിതി അജയകുമാര്‍, സാരഥി പ്രസിഡന്റ് സുഗുണന്‍ കൊച്ചുവീട്ടില്‍, എന്‍.എസ്.എസ്.കുവൈറ്റ് പ്രസിഡന്റ് പ്രസാദ് പദ്മനാഭന്‍, ഭാരതീയ പ്രവാസി പരിഷത് പ്രസിഡന്റ് അഡ്വ സുമോദ്, സ്ത്രീശക്തി പ്രസിഡന്റ് ഡോ.സരിത, അമ്മ കുവൈറ്റ് പ്രസിഡന്റ് ഹരിദാസ്, നാഫോ കുവൈറ്റ് പ്രസിഡന്റ് വിജയ് കൃഷ്ണന്‍, സംസ്‌കൃതി കുവൈറ്റ് പ്രസിഡന്റ് ഹരിദാസ്, ചെട്ടികുളങ്ങര അമ്മ സേവാ സമിതി-ആ.സന്തോഷ് കുമാര്‍, ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി-ബിനോയ് ചന്ദ്രന്‍, തെലുങ്കു അയ്യപ്പ സമിതി -ആന്തി ചെഞ്ചു റാം, വോയ്‌സ് കുവൈറ്റ് - പിജി ബിനു, ഹാര്‍ട്ട് ഫുള്‍നെസ് - വിജയ്, തമിഴ് ആധ്യാത്മിക സമിതി- വിജയ് പാണ്ഢ്യന്‍, മുകളത്തൂര്‍ നള സംഘം -കതിരവന്‍, അദ്വൈതം -ശ്രീകുമാര്‍, മാതൃ സമിതി-ദീപ പ്രിയ, ബാലദര്‍ശന്‍ -ദിവ്യ സതീഷ്, വി.കെ.എസ്.കുവൈറ്റ്-വിജയന്‍ നായര്‍, കന്നഡ അയ്യപ്പ ഭാഗത മണ്ഡലി-രാജ് ഭണ്ടാരി, സമദര്‍ശന്‍ -വെങ്കിട്ടകൃഷ്ണന്‍, എന്നിങ്ങനെ നിരവധി സംഘടനകളാണ് നാമജപയജ്ഞത്തില്‍ പങ്കെടുത്തു സംസാരിച്ചത്.

publive-image

ശബരിമല ക്ഷേത്രം തീവച്ചവരെ പിടികൂടാമെന്ന വാഗ്ദാനം അധികാരത്തിലെത്തിയ ആദ്യത്തെ കമ്യൂണിസ്‌റ് ഭരണകൂടത്തിന്റെ അനന്തര തലമുറ അയ്യപ്പ വിശ്വാസികളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കത്തിക്കാമെന്ന മിഥ്യാമോഹം ഉപേക്ഷിക്കണമെന്ന് ചടങ്ങ് ആവശ്യപ്പെട്ടു.

publive-image

ലോകത്ത് എല്ലായ്പ്പോഴും നവോഥാനത്തിനും പരിഷ്‌കരണത്തിനും മാറ്റത്തിനും അനുകൂലമായി സ്വയം മുന്നോട്ടു വന്ന സമൂഹമാണ് ഹൈന്ദവ സമൂഹമെന്നും, പരിഷകരണമെന്ന പേരില്‍ വിശ്വാസങ്ങളെയും ആചാരങ്ങളുടെയും സത്തയെ നശിപ്പിക്കുന്നതിനും ഇകഴ്ത്ത്തുന്നതിനുമായി അഭിനവ രാഷ്ട്രീയ പ്രഭുക്കന്മാര്‍ ശ്രമിയ്ക്കുന്നതെന്നും യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി.

publive-image

മുഖ്യമന്ത്രിക്കും, ഗവര്‍ണര്‍ക്കു നല്‍കാനുള്ള ഭീമ ഹര്‍ജിയ്ക്കായുള്ള ഒപ്പുശേഖരണവും ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്നു.

publive-image

publive-image

publive-image

Advertisment