Advertisment

കുവൈറ്റ് സീറോ മലബാർ കൾച്ചറൽ അസോസിയേഷന് പുതിയ ഭാരവാഹികൾ

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്: പ്രവാസി ലോകത്തെ പ്രമുഖ സംഘടനകളിലൊന്നായ സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് വാർഷിക പൊതുയോഗവും , 25 മത് ഭരണസമിതിയിലേയ്ക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. തോമസ് കുരുവിള നരിതൂക്കിൽ (പ്രസിഡന്റ്), ബിജു പള്ളിക്കുന്നേൽ ആൻറ്റോ (ജനറൽ സെക്രട്ടറി), വിൽസൺ വടക്കേടത്ത് (ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Advertisment

publive-image

റിജോയ് വർഗ്ഗീസ് കേളംപറമ്പിലിന്റെ അധ്യക്ഷതയിൽ 10/05 /2019 വെള്ളിയാഴ്ച മംഗാഫ് റോയൽ ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ അനീഷ് തോമസ് തെങ്ങും പള്ളിൽ, ജോഷി വല്ലേച്ചിറക്കാരൻ എന്നിവർ യഥാക്രമം വാർഷിക, സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ജോളി മാടമന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി പ്രവർത്തിച്ചു.

അബാസിയ, സാൽമിയ, ഫഹാഹീൽ മംഗാഫ്, സിറ്റി, ഫർവാനിയ തുടങ്ങിയ ഏരിയകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 230 വാർഡ് പ്രതിനിധികളും 68 ഫാമിലി യൂണിറ്റുകളും ഉൾപ്പെടുന്ന വിപുലമായ ഭരണ സംവിധാനമാണ് എസ് എം സി എയുടെ കീഴിൽ വരുന്നത്.

സുനിൽ റാപ്പുഴ വൈസ് പ്രസിഡന്റ്, ലിയോ ജോസ് കോളന്നൂർ ജോയിന്റ് സെക്രട്ടറി, ജോബി ജോസഫ് ജോയിന്റ് ട്രഷറർ, ബിനു ഗ്രിഗറി ഓഫീസ് സെക്രട്ടറി, ജോണി അബ്രാഹം ബാലദീപ്തി കോർഡിനേറ്റർ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികൾ.

സന്തോഷ് ജോസഫ് (കൾച്ചറൽ), ബൈജു ജോസഫ് (ആർട്സ് & സ്പോർട്സ്), സജിമോൻ ജോർജ്ജ് (സോഷ്യൽ), ജോർജ്ജ് ജോസഫ് (മീഡിയ) എന്നിവർ വിവിധ സബ് കമ്മറ്റി കൺവീനർമാരായും, യുവജന വിഭാഗമായ എസ് എം വൈ എം പ്രസിഡന്റായി ബിജോയ് ഔസേപ്പ് ചിരിയങ്കണ്ടത്തും, ഡോൺ വർഗ്ഗീസ്, എബി മാത്യു എന്നിവർ ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങളിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു.

മാസ്റ്റർ ജെഫ്രി ജോയ്, ക്രിസ് റ്റോമി ഫിലിപ്പ്, അലൻ വി റിജോയ് എന്നിവർ യഥാക്രമം ബാലദീപ്തി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കും.

ഇരുപത്തഞ്ചാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ സംഘടന വൈവിധ്യമേറിയ പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Advertisment