Advertisment

കുവൈറ്റിലെ വാട്സാപ്പ്, ഫേസ്ബുക്ക് സംഘടന സ്നേഹനിലാവ് 'സ്നേഹ മഴവില്ല് 2018' വര്‍ണ്ണാഭമായി

New Update

കുവൈറ്റ്:  കുവൈറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ വാട്സാപ്പ് ഫേസ്ബുക്ക് സംഘടനയായ സ്നേഹനിലാവ്, 'സ്നേഹ മഴവില്ല് 2018' എന്ന പേരിൽ വിപുലമായ പരിപാടികളോടെ നവംബർ 9 ന് അബ്ബാസിയ പോപ്പിൻസ് ഹാളിൽ അരങ്ങേറി.

Advertisment

publive-image

സ്നേഹനിലാവ് സൗഹൃദ കൂട്ടായ്മയുടെ മുഖ്യ അഡ്മിനായ പ്രേംരാജിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ കുവൈത്തിലെ സാമൂഹിക സാസ്കാരിക രംഗത്തെ പ്രമുഖരായ  മനോജ് മാവേലിക്കരയും ചെസിൽ രാമപുരവും വിശിഷ്ട അതിഥികളായിരുന്നു.

കാര്യപരിപാടികളുടെ ഉൽഘാടനം  മനോജ് മാവേലിക്കര നിർവ്വഹിച്ചു. തുടർന്ന്  ചെസിൽ രാമപുരം കുവൈത്തിലെ പ്രവാസി സമൂഹം മുഖ്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് പ്രഭാഷണം നടത്തി.

സദാനന്ദൻ നായർ, പ്രദീപ് , സ്മിത, ഷാഹിത സ്വാഗതവും, സുരേഷ്‌ കുമാർ നന്ദിയും അറിയിച്ചു. സ്നേഹനിലാവ് പ്രോഗ്രാം എക്സിക്യൂട്ടീവ് അംഗങ്ങളായ ജോഷി ജോസ്, സാബു കോട്ടയം, കിരൺ, ഷീജ ശ്യാമ, ഷീജ ബോവാസ്, ഷൈനി, പ്രേംരാജ് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും മറ്റു വിവിധ കലാ പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. സദാനന്ദൻ നായർ, ജ്യോതി പാർവതി, സനിജ ബാലകൃഷ്ണൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Advertisment