Advertisment

സ്പർശം കുവൈത്ത് ജനറൽ ബോഡി യോഗവും സ്നേഹ സംഗമവും നടത്തി

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്: കുവൈറ്റിൽ തൃശ്ശൂർ ജില്ലയിലെ കടപ്പുറം പഞ്ചായത്ത് കൂടായ്മയായ സ്പർശം കുവൈത്ത് 24/01/2020 ന് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് ജനറൽ ബോഡി യോഗവും, സ്നേഹ സംഗമവും നടത്തി.

Advertisment

പി കെ  മനാഫ് ബാവഅദ്ധ്യക്ഷനായിരുന്നു. 2018 2019 കാലയളവിലെ കമ്മറ്റി മികച്ച കാരുണ്ണ്യ പ്രവർത്തനങ്ങളും, പൊതു പ്രവർത്തനങ്ങളും നടത്തിയതായി യോഗം വിലയിരുത്തി.

publive-image

കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിൽ ദുരിതം അനുഭവിച്ചവർ, സാമ്പത്തിക ബിദ്ധിമുട്ട് അനുഭവിക്കുന്നവർ, രോഗം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ തുടങ്ങി.

സ്പർശം കൂട്ടായ്മ യുടെ മെമ്പർ മാർതുടങ്ങി നിരവധി പേർക്ക് സ്പർശം സഹായകമായി പ്രവർത്തിച്ചു, സംഘടനയുടെയും, സുഹൃത്തുക്കളുടെയും സഹായത്തോടെ മരണമടഞ്ഞ സഹോദരന്റെ കുടുംബത്തിന് സഹായവും, കുട്ടികളുടെ പഠനച്ചിലവും നൽകി,.

2020-2021 വർഷത്തെ പ്രവർത്തനത്തിനായി സഗീർ BH തൊട്ടാപ്പ് പ്രസിഡന്റ്, ഇസുദ്ധീൻ മുനക്കകടവ്, ജാഫർ ആടിത്തിരുത്തി എന്നിവർ വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി മുഹമ്മദ് പി കെ. ജോ:സെക്രട്ടറി റഹീം തൊട്ടാപ്പ് , ഷരീഫ് ബാബു ബ്ലാങ്ങാട് .

ട്രഷറർ അബ്ദുസ്സലാം വി കെ രക്ഷാധികാരികൾ ഫൈസൽ മാട്ടുമ്മൽ, ഇബ്രാഹിം കുട്ടി, മനാഫ് ബാവ എന്നിവരേയും തെരഞ്ഞെടുത്തു. ഷാഫി ഇബ്രാഹിം സിറാജുദ്ധീൻ, മുനീർ, ഇസുദ്ധീൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. റഹീം നന്ദി പറഞ്ഞു.

Advertisment