Advertisment

കുവൈറ്റിൽ ശൈത്യകാല രോഗങ്ങളെ പ്രതിരോധിക്കാൻ അലർജി - ആസ്മ വിദഗ്ദ്ധനായ മലയാളി ഡോക്ടർ പി സി നായരുടെ സേവനവുമായി ദർ അൽ സഹാ ക്ലിനിക്ക്

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  കുവൈറ്റിൽ തണുപ്പുകാലം ആഗതമായതോടെ പ്രവാസികൾക്കിടയിൽ ആരോഗ്യ പ്രശ്ങ്ങളും പതിവായി മാറുകയാണ്. ശ്വാസതടസം, അലർജി, ഉറക്കമില്ലായ്മ എന്നിവ പതിവ് ആരോഗ്യ പ്രശ്നങ്ങളായി മാറുകയാണ്.

Advertisment

publive-image

ഇതോടെ പ്രവാസികൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹാരമായി ആസ്മ, അലർജി രംഗത്തെ പ്രഗത്ഭനായ മലയാളി ഡോക്ടർ പി സി നായരെ കൺസൾട്ടേഷനായി അവതരിപ്പിക്കുകയാണ്.

ആരോഗ്യ രംഗത്ത് കുവൈറ്റ് എം ഓ എച്ചിൽ അമീറി ആശുപത്രിയിൽ 20 വർഷത്തെയും തിരുവനന്തപുരത്ത് ഉൾപ്പെടെ 35 വർഷത്തെയും പ്രവർത്തി പരിചയമുള്ള പ്രശസ്തനായ ആരോഗ്യ വിദഗ്ധനാണ് ഡോ. പി സി നായർ.

പി സി നായർ ചുമതല ഏറ്റെടുത്തതിന്റെ ഭാഗമായി ഡിസംബർ 5 മുതൽ 10 വരെ കൺസൾട്ടേഷൻ ഫീസ് 12 കെ ഡിയിൽ നിന്നും 6 കെ ഡിയായി ദർ അൽ സഹാ കുറച്ചിരിക്കുകയാണ്.

മാത്രമല്ല, തുടർ ചികിത്സയിലും 20 ശതമാനം ഓഫറാണ് ലാബ്, റേഡിയോളജി ടെസ്റ്റുകൾക്കായി ഇവർ നൽകുന്നത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം തങ്ങൾക്ക് പരിചിതനായ ഒരു വിദഗ്ധ ഡോക്ടറുടെ സേവനം കുവൈറ്റിൽ ഒരുങ്ങുകയാണ് എന്നതാണ് പ്രത്യേകത.

Advertisment