Advertisment

കുവൈറ്റിൽ വി.എസ്തപ്പാനോസ് സഹദായുടെ തിരുനാൾ മഹാമഹം ഡിസംബർ 28 ന്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  കുവൈറ്റ് അബ്ബാസിയ വി.ദാനിയേൽ കമ്പോണി ഇടവകയിൽ കോട്ടയം അതിരൂപതകളുടെ ആഭിമുഖ്യത്തിൽ അത്ഭുത പ്രവർത്തകനും തിരുസഭയുടെ

ആദ്യത്തെ രക്ത സാക്ഷിയുമായ 'വി.എസ്തപ്പാനോസ് സഹദായുടെ തിരുനാൾ മഹാമഹം ഡിസംബർ 28 ന് വെള്ളിയാഴ്ച രാവിലെ 9:30 മണിക്ക് അബ്ബാസിയ ഇന്റഗ്രെറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ചു റവ. ഫാ. ജെയിംസ് പോങ്ങാനായിൽ അച്ചന്റെ മുഖ്യകാർമികത്ത്വത്തിൽ ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബാനയോടെ നടത്തപ്പെടുന്നു. തിരുനാൾ ആഘോഷങ്ങൾ ക്‌നാനായവോയ്‌സില്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതാണ്.

Advertisment

publive-image

തിരുനാളിനോട് അനുബന്ധിച്ചു കല്ലും തൂവാല എടുക്കുന്നതിനും അടിമ വെക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

കുവൈറ്റിലെ ക്‌നാനായ സമൂഹത്തിന്റെ ആഭിമുക്യത്തിൽ നടത്തപെടുന്ന വി. എസ്തപ്പാനോസ് സഹദായുടെ തിരുനാൾ ഗംഭീരമാക്കുന്നതിന് എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

*തിരുനാൾ തിരുകർമ്മങ്ങൾ

* തിരുനാള്‍ കൊടിയേറ്റ്

* പ്രെസുദേന്തി വാഴ്ച

* രൂപവും രൂപകൂടും വെഞ്ചിരിപ്പ്

* ലദിഞ്ഞ്

* ആഘോഷമായ തിരുനാൾ പാട്ടുകുർബാന

* തിരുന്നാൾ സന്ദേശം

* പരിശുദ്ധ കുർബാനയുടെ ആശിർവാദം

* തിരുന്നാൾ പ്രദിക്ഷണം

* വാദ്യമേളങ്ങൾ

Advertisment