Advertisment

കുവൈറ്റ്‌ സെന്റ് ജെയിംസ് മാർത്തോമാ ഇടവക വാർഷിക കൺവൻഷന് ഇന്ന് തുടക്കം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്‌ സിറ്റി:  കുവൈറ്റ്‌ സെന്റ് ജെയിംസ് മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ വാർഷിക കൺവൻഷൻ ഇന്ന് മുതൽ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാഞ്ചലിക് ചർച്ചിൽ (എൻ. ഇ. സി. കെ.) വെച്ച് നടത്തപ്പെടുന്നു.

Advertisment

23 ബുധൻ, 24 വ്യാഴം, 25 വെള്ളി, 26 ശനി ദിവസങ്ങളിൽ വൈകിട്ട് 7 മണിക്ക് കൺവൻഷൻ യോഗങ്ങൾ ആരംഭിക്കും.

യോഗങ്ങളിൽ ഇടവക വികാരി റവ. ഷിബു കെ. അധ്യക്ഷത വഹിക്കും.  റവ. ഫെനോ എം. തോമസ്‌ മുഖ്യ സന്ദേശം നൽകും. 'ദൈവീക ഇടങ്ങളിൽ ആയിരിക്കുക ' എന്നതാണ് മുഖ്യ ചിന്താവിഷയം. ഗാനശുശ്രുഷക്ക് ഇടവക മിഷൻ നേതൃത്വം നൽകും.

25 ന് വെള്ളിയാഴ്ച രാവിലെ 7 മണിക്ക് വിശുദ്ധ കുർബാനക്കും കുടുംബ പ്രതിഷ്ഠദിന ശുശ്രുഷക്കും റവ. ഫെനോ എം. തോമസ് മുഖ്യ കാർമികത്വം വഹിക്കും.

ആരാധനമദ്ധ്യേ ഇടവകാംഗങ്ങൾ അർപ്പിക്കുന്ന ഏകദിന വരുമാനം നിർധനരായ ആളുകളുടെ ഭവന പുനർനിർമ്മാണത്തിന് നല്കുന്നതാണെന്ന് ഇടവക സെക്രട്ടറി അഡ്വ. റെജി എബ്രഹാമും, കൺവീനർ ബേബിക്കുട്ടി ദാനിയേലും അറിയിച്ചു. തുടർന്ന് രാവിലെ 9 മണി മുതൽ കുടുംബ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതൽ എൻ. ഇ. സി. കെ. യിൽ വെച്ച് യുവവേദിയും ശനിയാഴ്ച രാവിലെ 10 മണി മുതൽ സാൽമിയയിൽ വെച്ച് വനിതാവേദിയും നടത്തപെടുന്നതാണ്.

കൺവൻഷന്റെയും കുടുംബ ദിനത്തിന്റെയും വിവിധ ക്രമീകരണങ്ങൾക്ക് റവ. ഷിബു കെ. (വികാരി ), ബിജുമോൻ സി. ജോൺ (വൈസ് പ്രസിഡന്റ്‌ ), അഡ്വ. റെജി എബ്രഹാം (സെക്രട്ടറി), ബേബിക്കുട്ടി ദാനിയേൽ (കൺവീനർ ), മാത്യു ഈപ്പൻ, സിറിൽ ബി. മാത്യു (ട്രസ്‌റ്റിമാർ ) എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നൽകുന്നു.

Advertisment