കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക ആദ്യഫലപ്പെരുന്നാൾ നടന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, January 12, 2019

കുവൈറ്റ്:  സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്ഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2019 ജനുവരി 11-നു, അബ്ബാസിയ നോട്ടിങ്ങ്ഹാം ബ്രിട്ടീഷ് സ്കൂളിൽ വച്ച്നടത്തപ്പെട്ടു.

ഹാർവെസ്റ് ഫെസ്റിവലിനോടനുബന്ധിച്ച് നടന്നപൊതുസമ്മേളനത്തിൽ ഇടവക വികാരി ഫാ സഞ്ജു ജോൺഅദ്ധ്യക്ഷത വഹിച്ചു, മലങ്കര ഓർത്തഡോക്സ് സുറിയാനിസഭയുടെ കൽക്കട്ട ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോസഫ്മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ ഭദ്രദീപം കൊളുത്തിഉത്ഘാടനം നിർവ്വഹിച്ചു.

ഇടവക സെക്രട്ടറി വി ടി വര്‍ഗീസ്‌ സ്വാഗതം പറഞ്ഞ യോഗത്തിൽ വെരി. റവ. കെ എസ് ശമുവേൽ കോർഎപ്പിസ്കോപ്പാ, സെന്റ്‌ ഗ്രിഗോറിയോസ്‌ ഇടവക വികാരി ഫാജേക്കബ്‌ തോമസ്‌, അസോസിയേറ്റ്‌ വികാരി ഫാ. ജിജുജോർജ്ജ്‌, എന്‍ ഇ സി കെ സെക്രട്ടറി റോയി യോഹന്നാൻ, സെന്റ്‌ പീറ്റേഴ്സ്‌ ക്നാനായ ഇടവക വികാരി ഫാ തോമസ്കുട്ടി, ഭദ്രാസന കൗൺസിൽ അംഗം അലക്സ്‌ തുടങ്ങിയവർ ആശംസ നേർന്നു കൊണ്ട്‌ സംസാരിച്ചു.

ഇടവക ആക്ടിങ്ങ്‌ ട്രസ്റ്റി റോണി ജേക്കബ്‌ നന്ദി പ്രകാശിപ്പിച്ചു. ഇടവകാംഗങ്ങളുടെവിവിധ ഇനം കലാപരിപാടികൾ, ഈജിപ്ഷ്യൻ ഡാൻസ്‌, നാടൻ തനിമ വിളിച്ചോതുന്ന ഭക്ഷണ സ്റ്റാളുകൾ, കുഞ്ഞുങ്ങൾക്കായി ഗെയിം സ്റ്റാളുകൾ എന്നിവ നടത്തപ്പെട്ടു.

കൂടാതെ പ്രശസ്ത സിനിമ പിന്നണി ഗായകരായ നജീം അർഷാദ്, മൃദുല വാര്യർ, ബിനോയ്‌ കെ ജെ എന്നിവർ നേതൃത്വം നൽകിയ ഗാനമേളയും നടത്തപ്പെട്ടു.

×