Advertisment

"എനിക്കറിയായിരുന്നു ഈ വിളി എന്നെങ്കിലും വരുമെന്ന്" - സമൂഹ മാധ്യമങ്ങളിൽ തരംഗമായി 'മറുവശം' പ്രമോ വീഡിയോ

New Update

കുവൈറ്റ്: "ഹലോ ഇത് ജോസഫ് അന്നംകുട്ടി ജോസ് അല്ലെ ? ഇത് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ നിന്ന് വികാരിയച്ചൻ ആണ്" ഫാദർ ജോൺ ജേക്കബ് ടെലിഫോണിൽ ഇങ്ങനെ പറയുമ്പോൾ 'റേഡിയോ മിർച്ചിയുടെ' സ്റ്റുഡിയോ ഇരിക്കുന്ന ജോസഫ് അന്നംകുട്ടി ജോസ് മറുപടി നൽകുന്നു "എനിക്കറിയായിരുന്നു ഈ വിളി എന്നെങ്കിലും വരുമെന്ന്".

Advertisment

publive-image

കുവൈറ്റ് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിൻറെ വാർഷിക കോൺഫറൻസിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന 'മറുവശം - the other side ' എന്ന പരിപാടിയുടെ പ്രമോഷണൽ വീഡിയോയുടെ പ്രസക്തഭാഗങ്ങൾ ആയിരുന്നു ഈ സംഭാഷണം.

സെൻറ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിൻറെ ഫേസ്ബുക്ക് പേജിൽ പുറത്തിറങ്ങിയ വീഡിയോ പുതുമ കൊണ്ടും, അവതരണ മികവു കൊണ്ടും നൊടിയിടയിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായി.

അനേകം കാഴ്ചകളും ഷെയറുകളും ലഭിച്ചതിനൊപ്പം പലരുടെയും ഫേസ്ബുക്ക് വാട്സ്ആപ്പ് സ്റ്റാറ്റസ്‌ ആയും ഈ വീഡിയോ മാറി.

ഉദയസൂര്യ ശോഭയാൽ തിളങ്ങുന്ന കുവൈറ്റ് ടവറിന്റെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന വീഡിയോ പതിവ് പ്രമോഷണൽ വീഡിയോകളിൽ നിന്നും വ്യത്യസ്തമായി വീട്ടിലും തട്ടുകടയിലും ടാക്സിയിലും കടയിലും ആണ് ചിത്രീകരണം നടത്തിയിട്ടുള്ളത്.

അബ്ബാസിയ 'കൊച്ചിൻ സ്റ്റുഡിയോയിലെ' ബിനൂപ് ബേബി ജോൺ ആണ് വീഡിയോയുടെ അണിയറ ശില്പി.

ഫെബ്രുവരി 20, 21 തീയതികളിൽ കുവൈത്തിലെ എല്ലാ മലയാളികൾക്കുമായി നടത്തപ്പെടുന്ന പരിപാടിക്ക് പ്രശസ്ത റേഡിയോ ജോക്കിയും സിനിമാതാരവും എഴുത്തുകാരനുമായ ജോസഫ് അന്നംകുട്ടി ജോസ് ആണ് ക്ലാസ്സുകൾ നയിക്കുന്നത്.

പരിപാടിയുടെ വിജയത്തിനായി ഇടവക വികാരി ഫാദർ ജോൺ ജേക്കബിന്റെ നേതൃത്വത്തിൽ യുവജനപ്രസ്ഥാനങ്ങളുടെ സംഘാടകസമിതി പ്രവർത്തിച്ചുവരുന്നു.

ഈ വീഡിയോ കാണുവാൻ താഴെയുള്ള ലിങ്ക് തുറക്കുക -

https://m.facebook.com/story.php?story_fbid=2571263263158982&id=1478490465769606

Advertisment