Advertisment

കുവൈറ്റ് ഇവാന്‍ജലിക്കല്‍ ചർച്ച് - ഇടവകദിനം ആഘോഷിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്ഇടവകയുടെ 54-ാം വാർഷികം 2019 സെപ്റ്റംബർ 13 വെള്ളിയാഴ്ച വൈകിട്ട് എൻ ഇസി കെ യിലെ സൗത്ത് ടെന്റിൽ വെച്ച് ആഘോഷിച്ചു. വികാരി റെവ. ജോൺ മാത്യു അധ്യക്ഷ്യത വഹിച്ചു.

Advertisment

publive-image

ഇടവക യൂത്ത് യൂണിയൻ സെക്രട്ടറി റിനിൽ ടി മാത്യുവിന്റെ പ്രാര്ത്ഥ‍നയോടെ ആരംഭിച്ച യോഗത്തിൽ ജോയിന്റ് സെക്രട്ടറി റോയ് ഉമ്മൻ സ്വാഗതം ആശംസിച്ചു. ഇടവക ദിന സ്തോത്ര ആരാധനക്ക് റവ . ജോൺ മാത്യു നേത്രത്വം നൽകി.പ്രതിനിധി സഭ അംഗം ജോർജ് വര്ഗീസ് ഇടവക ചരിത്രം അവതരിപ്പിച്ചു.

publive-image

വൈസ്പ്രസിഡന്റ് എ. ജി ചെറിയാൻ സഭ പ്രെസിഡിങ് ബിഷപ്പ്. മോസ്റ്റ്. റവ. തോമസ്എബ്രഹാം , സഭ പ്രതിനിധി സഭ അധ്യക്ഷൻ ബിഷപ്പ് റൈറ്റ്. റവ . എബ്രഹാം ചാക്കോഎന്നിവരുടെ ആശംസകൾ സമ്മേളനത്തിൽ വായിച്ചു.  ജീസ് ജോർജ് ചെറിയാൻ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേത്രത്വം നൽകി.

ഇടവക സേവിനി സമാജം സെക്രട്ടറി ജയ്മോൾ റോയിയുടെ പ്രാത്ഥനക്കുശേഷം വികാരി റവ. ജോൺ മാത്യു സന്ദേശം നൽകി. സൺ‌ഡേ സ്കൂൾ ഹെഡ് മാസ്റ്റർ എബ്രഹാം മാത്യു സമാപന പ്രാർത്ഥനയും ഇടവക ട്രെഷറർ ബിജു സാമുവേൽ നന്ദിയും പ്രകാശിപ്പിച്ചു.

publive-image

സിജു അബ്രഹാമിന്റെ നേത്രത്വത്തിൽ ഇടവക ഗായക സംഘം ഗാനങ്ങൾ ആലപിച്ചു. ആഘോഷത്തിന്റെഭാഗമായി സെപ്റ്റംബർ 12 നു എൻ ഇ സി കെ യിലെ കെ ടി എം സി സി ഹാളിൽവെച്ച് "ധ്യാനയോഗവും“ സംഘടിപ്പിച്ചു. റവ. ലെവിൻ കോശി (വികാരി സെന്റ്പോൾസ് സി.എസ്.ഐ ചർച്ച് അഹ്മദി) സന്ദേശം നൽകി.

Advertisment