Advertisment

യാത്രാ സഹായി കുവൈത്ത് സൂപ്പർ ഈവന്റ് 2019 നൃത്ത സംഗീത കലാ വിരുന്ന് നാളെ. നാദിർഷ മുഖ്യാതിഥി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്:  യാത്രാ സഹായി കുവൈത്ത് സംഘടന മൂന്നാം വാർഷികാഘോഷ പരിപാടിയോടനുബന്ധിച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകനും ഗായകനുമായ നാദിർഷയുടെ നേതൃത്ത്വത്തിൽ സൂപ്പർ ഈവന്റ് 2019 നൃത്ത സംഗീത കലാ വിരുന്ന് സംഘടിപ്പിക്കുന്നു.

Advertisment

publive-image

കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് അബ്ബാസിയ മറീനാ ഹാളിൽ മാർച്ച് 22 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പ്രശസ്ത ഗായകരും, ടെലിവിഷൻ അവതാരകരും, ഹാസ്യ കലാകാരന്മാരും പങ്കെടുക്കുന്നു. പ്രസ്തുത പരിപാടി ആസ്വദിക്കാന്‍ കുവൈറ്റിലെ കലാസ്നേഹികളായ എല്ലാവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു.

publive-image

ഈ പരിപാടിയുടെ പ്രവേശനം സൗജന്യമായിരിക്കും എന്നും പരിപാടിക്ക് മുന്നോടിയായി ഇന്ന് വൈകുന്നേരം 7:30നു (വ്യാഴം) മഹ്ബൂലയിലെ കാലിക്കറ്റ് ലൈവ് എക്സ്പ്രെസ്സ് ഓഡിറ്റോറിയത്തിൽ മുഖ്യ അതിഥി നാദിർഷായുടെ സാന്നിധ്യത്തിൽ പത്രസമ്മേളനം ഉണ്ടായിരിക്കും എന്നും എല്ലാ മാധ്യമ പ്രവർത്തകരെയും ഇന്നത്തെ പത്രസമ്മേളനത്തിലേക്കും നാളത്തെ "സൂപ്പർ ഇവന്റ് 2019 ലേക്കും" ക്ഷണിക്കുന്നുവെന്നും യാത്രാ സഹായി കുവൈറ്റ് പ്രസിഡന്റ് നൗഷാദ് ചെമ്പട്ടവീട്ടിൽ അറിയിച്ചു.

Advertisment