Advertisment

പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം കുവെെറ്റും ടി സി ബി സര്‍ട്ട് വേള്‍ഡ്വെെഡ് എല്‍ എല്‍ സിയും സംയുക്തമായി ലോക ഗുണനിലവാര ദിനം ആഘോഷിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്: പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറവും ടി സിബി സര്‍ട്ട് വേള്‍ഡ് വെെഡ് എല്‍ എല്‍സിയും സംയുക്തമായി ലോക ഗുണനിലവാര ദിനം 2019 ആഘോഷിച്ചു.

Advertisment

publive-image

നവംബര്‍ 14 വ്യാഴാഴ്ച്ച മംഗാഫ് കല സെന്ററില്‍ നടന്ന ചടങ്ങില്‍ ടി സി ബി സര്‍ട്ട് മാനേജിങ്ങ്ഡയറക്ടര്‍ മധു സൂദന്‍ റേ ''ഗുണനിലവാരം സുസ്ഥിര വിജയത്തിന്'' എന്ന വിഷയത്തില്‍ കുവെെറ്റിലെ തെരെഞ്ഞെടുക്കപെട്ട പ്രൊഫഷണലുകളോട്സംസാരിച്ചു.

ഗുണനിലവാര അവബോധവും ശരിയായ രീതിയിലുള്ള നടപ്പിലാക്കലും എങ്ങിനെരാജ്യങ്ങളേയും സ്ഥാപനങ്ങളേയും പുരോഗതിയിലേക്ക് നയിച്ചുവെന്ന് എം എസ് റേവിശദീകരിച്ചു.

publive-image

ഗുണനിലവാരത്തിലൂന്നിയുള്ള ടൂറിസം വികസനത്തില്‍കേരളത്തിനുള്ള അപാര സാദ്ധ്യതയും അതിനു വേണ്ടി പ്രവാസി പ്രൊഫഷണലുകള്‍ഓരോരുത്തരും ഗുണനിലവാര ഉപദേഷ്ടാക്കളാകേണ്ടതിന്റെ ആവിശ്യകതയും പ്രസ്തുതയോഗത്തില്‍ ചര്‍ച്ച ചെയ്തു.

publive-image

തുടര്‍ന്ന് നടന്ന ഗുണനിലവാര ക്വിസ് മത്സരത്തില്‍ ബിമല്‍, രാജഗോപാലന്‍, കെനിയന്‍സ്വദേശിയായ ജോസഫ്, ഷംനാദ്, അനുമോള്‍, രവീന്ദ്രന്‍, കാര്‍ത്തിക്, ഹരി കുമാര്‍,ജയശീലന്‍ തുടങ്ങിയവര്‍ വിജയികളായി. ചടങ്ങില്‍ പങ്കെടുത്ത മാസ്റ്റര്‍ ശ്രീവര്‍ഷന്‍ പ്രത്യേക പുരസ്ക്കാരത്തിന് അര്‍ഹനായി.

publive-image

ടി സി ബി സര്‍ട്ട് പുറത്തിറക്കിയ 2020 ലെ കലണ്ടര്‍ പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറംഎക്സിക്യൂട്ടീവ് അംഗങ്ങള്‍ പ്രകാശനം ചെയ്തു. പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം പ്രസിഡന്റ് ജി. സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊഫഷണലുകള്‍ അവരിടപെടുന്ന എല്ലാ മേഖലകളിലും ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതിന്റെ ആവിശ്യകതയെ കുറിച്ച് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

publive-image

പി പി എഫ് കുവെെറ്റ് വെെസ് പ്രസിഡന്റ് ഇ രാജഗോപാലന്‍ എം എസ് റേക്കുള്ളപുരസ്ക്കാരം കെെമാറി. പി പി എഫ് എക്സിക്യൂട്ടീവ് അംഗം ഷാജി മഠത്തില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷംനാദ്നന്ദി പ്രകാശിപ്പിച്ചു.

Advertisment