Advertisment

തനിനാടന്‍ മലബാര്‍ രുചിയില്‍ കുവൈറ്റ് മലയാളികളുടെ ഇത്തവണത്തെ നോമ്പുതുറ തക്കാരയുടെ സ്വന്തം കേരളാ എക്സ്പ്രസില്‍

New Update

publive-image

Advertisment

കുവൈറ്റ്:  കുവൈറ്റ് മലയാളികളുടെ നോമ്പുതുറയും ഇഫ്താര്‍ വിരുന്നുകളും നന്മയ്ക്കൊപ്പം രുചിയുടെയും ആഘോഷങ്ങളാക്കി മാറ്റാനുള്ള പുറപ്പാടിലാണ് കുവൈറ്റിലെ തക്കാര റസ്റ്റോറന്റ് ഗ്രൂപ്പ്.

തനി കേരള വിഭവങ്ങളുമായി ഇത്തവണത്തെ നോമ്പുതുറ കേരള എസ്ക്പ്രസിലാവട്ടെ എന്നതാണ് തക്കാരയുടെ ഈ നോമ്പിലെ ആഹ്വാനം.

നോമ്പുതുറയുമായി ബന്ധപ്പെട്ട എല്ലാ വിഭവങ്ങളും മലബാറിന്റെ അതേ രുചിയിലും തനിമയിലും ഒരുക്കുകയാണ് തക്കാരയുടെ കുവൈറ്റിലെ എല്ലാ റസ്റ്റോറന്റുകളിലും ചെയ്യുന്നത്.

publive-image

നോമ്പുതുറ പലഹാരങ്ങള്‍ അത്താഴം വരെ തക്കാരയുടെ സ്വതസിദ്ധമായ നാടന്‍ രുചിയിലും തനിമയിലും റെഡിയാണ്.

വെറും 2.250 കെഡിയ്ക്ക് ഗുണനിലവാരം ഉറപ്പാക്കിയ ഇഫ്താര്‍ കിറ്റുകള്‍ റെഡി. മാത്രമല്ല, തക്കാരയുടെ സാല്‍മിയ, ഫര്‍വാനിയ, ഫാഹേല്‍ ബ്രാഞ്ചുകളില്‍ സമൂഹ നോമ്പുതുറയ്ക്കുള്ള ഹാളുകളും ഒരുക്കിയിട്ടുണ്ട്.

നാടന്‍ കായക്കറി, മീന്‍ കറി, കോഴിക്കറി ഉള്‍പ്പെടെ ഈന്തപ്പഴം, ജ്യൂസ്, ഫ്രൂട്ട് സലാഡ്, പലഹാരങ്ങള്‍, തരിക്കഞ്ഞി, ജീരകക്കഞ്ഞി, പത്തിരികള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് 2.250 കെ ഡിയ്ക്ക് ലഭിക്കുന്ന സ്പെഷ്യല്‍ ഇഫ്താര്‍ മെനു.

publive-image

റമദാന്‍ സ്പെഷ്യലായി നാടന്‍ രുചിയില്‍ തയാറാക്കിയ അട, നെയ്പ്പത്തിരി, ഫിഷ്‌ - ബീഫ് - ചിക്കന്‍ കട്ട്ലറ്റുകള്‍, ഉന്നക്കായ, സ്റ്റഫ്ഡ് ബനാന, സ്റ്റഫ്ഡ് ബ്രഡ്, സ്റ്റഫ്ഡ് എഗ്ഗ്, കടുക്ക അട, ചിക്കന്‍ റോള്‍ എന്നിവയുള്‍പ്പെടെ നിരവധി വിഭവങ്ങള്‍ റമദാന്‍ സ്പെഷ്യലായി ഒരുക്കിയിട്ടുണ്ട്.

തക്കാരയുടെ വിവിധ ബ്രാഞ്ചുകള്‍ കേരളത്തനിമയുടെ പരമ്പരാഗത ശൈലികളില്‍ തയാറാക്കിയിട്ടുള്ളതാണ്. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ്, കേരളാ എക്സ്പ്രസ് ട്രെയിന്‍, കെട്ടുവള്ളം എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടും. ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെയും ട്രെയിനിന്റെയും കെട്ടുവള്ളത്തിന്റെയുമൊക്കെ അന്തരീക്ഷത്തില്‍ നിന്ന് ആ യാത്രയില്‍ വിഭവങ്ങള്‍ ആസ്വദിക്കുന്ന അനുഭവമാണ് തക്കാര നല്‍കുന്നത്.

ഈ റംസാന് അത്തരം അനുഭവങ്ങളിലൂടെ സഞ്ചരിക്കാന്‍ മലയാളി സമൂഹത്തെ ക്ഷണിക്കുകയാണ് തക്കാര ബ്രാഞ്ചുകള്‍.

thakkara
Advertisment