Advertisment

തെള്ളകം ഫാമിലി ഓഫ് കുവൈറ്റിന്റെ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  തെള്ളകം ഫാമിലി ഓഫ് കുവൈറ്റിന്റെ 4 -) മത് വാർഷികവും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും 2020 ജനുവരി 24 വെള്ളിയാഴ്ച അബ്ബാസിയ ഹൈ-ഡൈൻ ഹാളിൽ വച്ച് സമംഗളം നടത്തപ്പെടുകയുണ്ടായി. വൈകുന്നേരം 6 : 30 ന് ആരംഭിച്ച യോഗത്തിൽ ടി എഫ് കെ പ്രസിഡന്റ് ടോമി മാത്യു ചൂനാട്ട്‌ അധ്യക്ഷത വഹിച്ചു.

Advertisment

publive-image

ജോസ് മാത്യു ചൂനാട്ട്, ജോർജ് ജോസഫ് മുണ്ടംതടം, ടി എഫ് കെ എക്സിക്യൂട്ടീവ് അംഗം മാത്യു സൈമൺ, ടി എഫ് കെ വനിതാ കൺവീനർ ട്രീസ ലാലിച്ചൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികളും മുതിർന്നവരുമടക്കം പങ്കെടുത്ത യോഗം കലാപരിപാടികൾ, ഗെയിംസ് എന്നിവ കൊണ്ട് സമ്പുഷ്ടമായിരുന്നു.

ടി എഫ് കെ ജനറൽ സെക്രട്ടറി ദീപു തോമസ് നായ്ക്കലാത്ത് സ്വാഗതവും ടി എഫ് കെ ട്രെഷറർ അജിത് വില്യം തുമ്പശ്ശേരി നന്ദിയും അർപ്പിച്ചു.

publive-image

2020 - 2021 ഭരണ വർഷത്തിലെ പുതിയ ഭാരവാഹികൾ ആയി ജോസ് മാത്യു ചൂനാട്ട് (പ്രസിഡന്റ്), അനിൽ മാത്യു വെള്ളാരംകാലാ (ജനറൽ സെക്രട്ടറി), ബിബിൻ മാത്യു മുണ്ടംതടം (ട്രെഷറർ), സ്വപ്ന അനിൽ തയ്യിൽ (വനിതാ കൺവീനർ) എന്നിവരെ യോഗം തെരെഞ്ഞെടുത്തു.

സ്നേഹ വിരുന്നോടു കൂടി 10 മണിയോടെ ടി എഫ് കെ ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ച് യോഗം പിരിഞ്ഞു.

.

Advertisment