Advertisment

മോഹന്‍ലാലിന്‍റെ 40 വര്‍ഷങ്ങള്‍ ആഘോഷിക്കാനൊരുങ്ങി കുവൈറ്റ് ! പ്രളയം കവര്‍ന്ന 5 കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും നല്‍കാനും പദ്ധതി 

New Update

കുവൈറ്റ്:  നടന വിസ്മയമായ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിന്റെ 40 വര്‍ഷങ്ങള്‍ ആഘോഷിക്കാനൊരുങ്ങി കുവൈറ്റ് സഹൃദയ ലോകം. ഉയരങ്ങളില്‍ എന്റര്‍പ്രൈസസും കുവൈറ്റ് ടെക്സാസും ചേര്‍ന്നാണ് 'തിരനോട്ടം' എന്ന പേരില്‍ പരിപാടി ഒരുക്കുന്നത്.

Advertisment

publive-image

'നടന വിസ്മയത്തിന്റെ 40 വര്‍ഷങ്ങള്‍' എന്നതാണ് പരിപാടിയുടെ ക്യാപ്ഷന്‍. 2019 ജനുവരി 18 ന് വൈകിട്ട് 6 മുതല്‍ 10 വരെ ഹാവല്ലി പാര്‍ക്കില്‍ വച്ചാണ് സൂപ്പര്‍ താരം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ആടിയും പാടിയും നൃത്തം ചെയ്തും പരിപാടി അവതരിപ്പിക്കുന്നത്.

publive-image

ശ്രീകാന്ത് മുരളിയാണ് ഷോയുടെ സംവിധായകന്‍. മലയാളത്തിന്റെ പ്രമുഖ താരനിര പരിപാടിയില്‍ അണിനിരക്കും.

publive-image

പരിപാടിയില്‍ നിന്നും ലഭിക്കുന്ന തുകയില്‍ നിന്നുള്ള വിഹിതം ഉപയോഗിച്ച് മഹാപ്രളയത്തില്‍ സര്‍വതും നഷ്ടമായ 5 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങി വീട് നിര്‍ബന്ധിച്ചു നല്‍കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് സംഘാടകരായ ഉയരങ്ങളില്‍ എന്റര്‍പ്രൈസസിന്റെയും ടെക്സാസ് കുവൈറ്റിന്റെയും ഭാരവാഹികള്‍ ഹോട്ടല്‍ കൌണ്‍ പ്ലാസയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

publive-image

ബിനു സുകുമാരന്‍, അരുണ്‍ രാജഗോപാല്‍, രാഗേഷ്, സെബാസ്റ്റ്യന്‍ ജോസ്, ബിനു സ്റ്റീഫന്‍, ശ്രീകാന്ത് മുരളി, മുരളീധരന്‍, ഐലിന്‍, മുഹമ്മദ്‌ യൂസഫ്‌ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

Advertisment