ഉയിർപ്പ്‌ പെരുനാളിനോടനുബന്ധിച്ച്‌ കുവൈറ്റില്‍ ‘ഉത്ഥിതൻ’ എന്ന ആൽബം റിലീസ് ചെയ്തു

ഗള്‍ഫ് ഡസ്ക്
Sunday, April 21, 2019

കുവൈറ്റ്‌: ഉയിർപ്പ്‌ പെരുനാളിനോടനുബന്ധിച്ച്‌ കുവൈറ്റ്‌ സെന്റ്‌. സ്റ്റീഫൻസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയിലെ കൊയർ “ഉത്ഥിതൻ” എന്ന പേരിൽ രണ്ട്‌ മനോഹര ഗാനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ആൽബത്തിന്റെ റിലീസ്,‌ ഉയിർപ്പ്‌ പെരുനാളിന്റെ ശുശ്രൂഷയ്ക്ക്‌ ശേഷം ഇടവകവികാരി ജോൺ ജേക്കബ്‌ അച്ചനും ഹാശാ ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുവാൻ നാട്ടിൽ നിന്നും കടന്നുവന്ന നാഗ്പൂർ വൈദീകസെമിനാരി അധ്യാപകൻ ജോഷി പി ജേക്കബ്‌ അച്ചനും ചേർന്ന് നിർവഹിച്ചു.

ഈസ്റ്റർ ശുശ്രൂഷയിൽ പങ്കെടുക്കുവാൻ കടന്നുവന്ന ഇടവകജനങ്ങളും, സെന്റ്‌ സ്റ്റീഫൻസ്‌ കൊയർ അംഗങ്ങളും, ഇടവക ട്രസ്റ്റി, ഇടവക സെക്രട്ടറി തുടങ്ങിയവരും ചടങ്ങിന്‌ സാക്ഷ്യം വഹിച്ചു.

കുവൈറ്റിൽ നിന്നും ഇദംപ്രഥമമായാണ്‌ ഒരു കൊയർ ടീം ഇങ്ങനെ ഒരു വീഡിയോ ആൽബം തയ്യാറാക്കി അവതരിപ്പിക്കുന്നത്‌. പൂർണ്ണമായും കുവൈറ്റിൽ ചിത്രീകരിച്ച ഈ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചത്‌ എം യു മാത്യൂസ്‌ പള്ളിപാടും, മാലാഖമാരുടെ ഗാനമാല എന്ന ഗാനത്തിന്റെ രചയിതാവ്‌ ജോൺ മാത്യു പള്ളിപാട്‌ അച്ചനുമാണു.

രണ്ടു ഗാനങ്ങളുടേയും ഓർക്കസ്ട്രേഷൻ ജേക്കബ്‌ തോമസ്‌ കൈതയിലും (സീയോൻ ഡിജിറ്റൽസ്‌, കോട്ടയം), ഓഡിയോ റെക്കോർഡിങ്ങും മിക്സിങ്ങും നെബു അലക്സുമാണ്‌‌ (ഓഡിയോ ക്രാഫ്റ്റ്‌, കുവൈറ്റ്‌) ആണ്‌ ചെയ്തിരിക്കുന്നത്‌. സെന്റ്‌. സ്റ്റീഫൻസ്‌ പള്ളിയിലും, കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലുമായി ചിത്രീകരിച്ച ഈ ഗാനങ്ങളുടെ വീഡിയോഗ്രാഫിയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്‌ ഷൈജു അഴീക്കോടാണ്‌.

SSIOCQ8 എന്ന ഫേസ്ബുക്ക് പേജിലൂടെ ഈ ആൽബം അനേകായിരങ്ങളുടെ ലൈക്സും ഷെയറുമായി മുന്നേറുന്നു.

ഉയിർപ്പിന്റെ രണ്ടു മനോഹര ഗീതങ്ങൾ….

1- ജാതികളെ മോദിപ്പിൻ…

2 -മാലാഖമാരുടെ ഗാനമാല ഇന്ന് ഭൂമി നിറയുന്ന പൊൻദിനം….

×