Advertisment

യൂനിമണി കുവൈത്തിൽ ഓൺലൈൻ മണി ട്രാൻസ്ഫർ സേവനം ആരംഭിച്ചു​

author-image
ഗള്‍ഫ് ഡസ്ക്
New Update

യൂനിമണി കുവൈത്തിന്റെ മൊബൈൽ അപ്ലിക്കേഷനോ വെബ്‌സൈറ്റൊ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും മികച്ചവിനിമയ നിരക്കിൽ പണം കൈമാറാൻ സാധിക്കുന്നു

Advertisment

കുവൈറ്റ്: ഫിനാബ്ലർ ശൃംഖലയിൽ പെട്ട ആഗോളധനവിനിമയ സ്ഥാപനമായ യൂനിമണി എക്സ്ചേഞ്ച് WLL ഓൺലൈൻ മണിട്രാൻസ്ഫർ സംവിധാനം ആരംഭിച്ചു. ഉപയോക്താക്കൾക്ക് തങ്ങളുടെ മൊബൈൽ അപ്ലിക്കേഷൻ വഴിയോ യൂനിമണി വെബ്സൈറ്റ് വഴിയോഎളുപ്പത്തിൽ വിനിമയം നടത്താം.

എവിടെ നിന്നും എപ്പോൾ വേണമെങ്കിലും പരിധികളില്ലാതെ സുരക്ഷിതമായി മികച്ച വിനിമയ നിരക്കിൽ ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാകും.  ആപ്പിൾ, ആൻഡ്രോയിഡ് എന്നിവയിൽ യൂനിമണി ഓൺലൈൻ മണിട്രാൻസ്ഫർ അപ്ലിക്കേഷൻ ലഭ്യമാണ്.

publive-image

തത്സമയ ഇടപാട് ട്രാക്കിംഗ്, ഇമെയിൽ വഴി നിരക്ക് അലേർട്ട് പോലുള്ള സവിശേഷതകൾ ഉൾപ്പെടുന്നതാണ് ഈ നൂതന സംവിധാനം. കൂടാതെ എസ്എം.എസ്, വോയിസ് കമാൻഡ്, വൺ ടൈം പാസ്‌വേഡുകൾ (ഒടിപി) ഉപയോഗിച്ച് സുരക്ഷിത ലോഗിൻ സംവിധാനം, വിരലടയാളം അല്ലെങ്കിൽ മുഖം തിരിച്ചറിയൽ തുടങ്ങി വളരെ സുരക്ഷിതമായാണ് ഈ അപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്.

യുനിമണി കുവൈറ്റിൽ നേരത്തേ രജിസ്റ്റർ ചെയ്തഉപയോക്താക്കൾക്ക് മൊബൈൽ ആപ് ഡൌൺലോഡ് ചെയ്തോ, kw.unimoni.com എന്ന ഓൺലൈൻ വെബ്സൈറ്റിലൂടെയോ പണം നേരിട്ട്അയക്കാൻ സാധിക്കും. പുതിയ ഉപയോക്താക്കൾക്കു ഈ സേവനംലഭ്യമാകാൻ രാജ്യത്തെ ഏതെങ്കിലും ഒരു യൂനിമണി ശാഖയിൽ ഒറ്റത്തവണലളിതമായ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്.

സാങ്കേതിക വിദ്യയുടെ കുതിച്ചു വരവോടെ മനുഷ്യ ജീവിതംഎളുപ്പമാക്കപ്പെട്ടെന്നും പണമിടപാട് സേവനമേഖലയിൽ ഇത്തരം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഉപയോക്താക്കൾക്ക് പരമാവധി സൗകര്യങ്ങൾ നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഒരു ആഗോളധന വിനിമയ ഗ്രൂപ്പെന്ന നിലയിൽ അത്യാധുനിക സാമ്പത്തിക സേവനങ്ങളും ഉൽ‌പ്പന്നങ്ങളും‌ നൽ‌കിക്കൊണ്ട് അവരുടെ ആഗ്രഹങ്ങൾ പൂർ‌ത്തിയാക്കും വിധം ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഒറ്റ ക്ലിക്കിൽ സേവങ്ങൾ നൽകുന്നത്തിന്റെ ഭാഗമായാണ് ഡിജിറ്റൽ സേവനത്തിന്റെ ഉദ്ദേശമെന്നും ഓൺലൈൻ മണി ട്രാൻസ്ഫർ കുവൈറ്റിൽ തങ്ങളുടെ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും യൂനിമണി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രദീപ് കുമാർ പറഞ്ഞു.

ഓൺലൈൻ മണി ട്രാൻസ്ഫർ സേവന സംവിധാനംകുവൈറ്റിലെ ഉപയോക്താക്കൾക്ക് സാങ്കേതിക വിദ്യയുടെ പുതിയ അനുഭവമായിരിക്കും നൽകുക എന്നും അദ്ദേഹം പറഞ്ഞു.

നൂതന സാങ്കേതിക വിദ്യയോട് കൂടിയുള്ള സേവനങ്ങൾ കുവൈറ്റിലെ തങ്ങളുടെ ഉപയോക്താക്കൾക്ക് ഉറപ്പ് വരുത്താനും കൂടുതൽ ആളുകളുമായി സമ്പർക്കം സ്ഥാപിക്കാനും ഡിജിറ്റൽ സേവനങ്ങൾ ഗുണം ചെയ്യുമെന്ന്കുവൈറ്റ് കൺട്രി ഹെഡ് വിവേക് നായർ പറഞ്ഞു.

ഓൺലൈൻ മണിട്രാൻസ്ഫർ സേവനം ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന​ ആവശ്യങ്ങൾ നിറവേറ്റുന്നതിനായും സേവനങ്ങൾ എപ്പോൾ വേണമെങ്കിലും എവിടെ നിന്ന് നടത്താനും സാധിക്കുമെന്നും ഈ സേവനം ജനങ്ങളിലെത്തിക്കാൻ സഹകരിച്ച സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിനോടും സഹകാരികളോടും തങ്ങൾ നന്ദിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റിൽ 12 ശാഖകളിലൂടെ മണി ട്രാൻസ്ഫെർ, ഫോറിൻ കറൻസിഎക്സ്ചേഞ്ച് സേവനങ്ങളുടെ വലിയ ശൃംഖലയാണ് യൂനിമണി കുവൈറ്റ്ഒരുക്കിയിരിക്കുന്നത്.

Advertisment