Advertisment

വനിതാവേദി കുവൈറ്റ് ധനസഹായം കൈമാറി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ് സിറ്റി:  നിലവിൽ രണ്ടു സർജറികൾക്ക് ശേഷം കുവൈറ്റ്‌ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന സാമ്പത്തികമായി വളരെ ദുരിതം അനുഭവിക്കുന്ന രണ്ടുകുട്ടികളുടെ മാതാവുകൂടിയായ നജു ഡാനിയേലിനുള്ള വനിതാവേദി കുവൈറ്റിന്റെ സാമ്പത്തിക സഹായം പ്രസിഡന്റ്‌ രമ അജിത്, ട്രഷറർ വത്സ സാം എന്നിവർ കൈമാറി.

Advertisment

publive-image

കേന്ദ്ര കമ്മിറ്റി അംഗം സജിത സ്കറിയ, ഷാർലറ്റ് ആൽബർട്ട്, ഷിനി റോബർട്ട്‌, ആക്ടിങ് സെക്രട്ടറി ആശാലത ബാലകൃഷ്ണൻ, മേഴ്‌സി ശശീന്ദ്രൻ, പങ്കജവല്ലി, ജോമി, എന്നിവർ സന്നിഹിതരായിരുന്നു.

കഴിഞ്ഞ പതിനെട്ടു വർഷമായി കുവൈറ്റ്‌ മലയാളി സമൂഹത്തിൽ പ്രവർത്തിച്ചു വരുന്ന വനിതാവേദി കുവൈറ്റ്‌ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ജാതി മത വർഗ വ്യതാസങ്ങളില്ലാതെ, പുരോഗമന കാഴ്ചപ്പാടു ഉയർത്തിപ്പിടിക്കുന്ന ഒരു കൂട്ടം നിസ്വാർത്ഥരായവനിതാ പ്രവർത്തകരുടെ കൂട്ടായ്മയാണ്.

Advertisment