Advertisment

മഴക്കെടുതി: കുവൈറ്റില്‍ ചില്ല് പൊട്ടിയ വാഹനങ്ങളോടിച്ചാല്‍ പിഴ ഈടാക്കേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

New Update

കുവൈറ്റ്:  മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ വാഹനങ്ങളുടെ ഗ്ലാസ് പൊട്ടിയതിനുള്ള പിഴ ഒഴിവാക്കാന്‍ ട്രാഫിക് മന്ത്രാലയത്തിന്റെ തീരുമാനം. നേരത്തെ വാഹനങ്ങളുടെ ഗ്ലാസ് പൊട്ടിയാല്‍ ട്രാഫിക് പരിശോധനയില്‍ ഇത് പിടിക്കപ്പെടുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.

Advertisment

publive-image

എന്നാല്‍ മഴക്കെടുതികളെ തുടര്‍ന്നാല്‍ റോഡുകള്‍ തകരാറിലാവുകയും മെറ്റലുകള്‍ ചിതറിക്കിടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാഹനങ്ങളില്‍ കല്ലടിച്ച് ചില്ല് തകരുന്ന സംഭവങ്ങള്‍ ഏറെയാണ്‌.

എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങളില്‍ പിഴ ഈടാക്കരുതെന്ന ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജറാഹ് അൽ സബാഹ് ഉത്തരവ് പ്രകാരമാണ് നടപടി. നേരത്തെ ഇക്കാമ പിഴകകളും ഇത്തരത്തിൽ ഒഴിവാക്കി ഉത്തരവിറക്കിയിരുന്നു.

Advertisment