Advertisment

കുവൈറ്റിൽ 'വിശ്വകല - 2019' സ്വാഗതസംഘം രൂപവത്കരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) പതിനഞ്ചാം വാർഷികാഘോഷം "വിശ്വകല - 2019" ഡിസംബർ 20 ന് നടക്കും. വൈകിട്ട് 3 മണിമുതൽ അബ്ബാസിയ ഓക്സ്ഫോർഡ് പാക്കിസ്ഥാനി ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി.

Advertisment

publive-image

പ്രസിഡൻറ് ഷനിൽ വെങ്ങളത്തിൻറ് അധ്യക്ഷതയിൽ അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ സ്വാഗതസംഘം രൂപവത്കരിച്ചു. രക്ഷാധികാരി പി.ജി.ബിനു പരിപാടികളെകുറിച്ച് വിശദീകരിച്ചു.

ഭാരവാഹികൾ:  കെ.വി.ഷാജി ( ജനറൽ കൺവീനർ ) , എം.ജി.റെജിമോൻ ( കൺവീനർ ) , സരിത രാജൻ ( ആർട്‌സ് ), കെ.വിജയൻ, സൂരജ് ദാമോദരൻ ( റാഫിൾ ), എം.സുനിൽ കുമാർ, ജോഷി ബാലൻ ( സുവനീർ ), കെ.ബിബിൻദാസ്, പ്രമോദ് മാണുക്കര, എം.ചന്ദ്രശേഖരൻ (വാഹനം ), പ്രമോദ് കക്കോത്ത് (വളൻറിയർ), കേളോത്ത് വിജയൻ (സാമ്പത്തികം ), വിബിൻജാ ( മീഡിയ ), എ.ആർ.സത്യൻ (സ്റ്റേജ് ), ഉഷാലക്ഷ്മി, ലത സത്യൻ, ഷർമിള സൂരജ്, ടി.കെ.രജനി (സ്വീകരണം) എന്നിവരെ തെരഞ്ഞെടുത്തു.

പരിപാടിയിൽ വോയ്സ് കുവൈത്ത് അംഗങ്ങളുടെയും, കുടുംബാംഗങ്ങളുടെയും മക്കളിൽ നിന്ന് എസ്‌.എസ്. എൽ.സി, പ്ളസ്ടു എന്നി ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയവർക്ക് വിദ്യാഭ്യാസ അവാർഡുകൾ നൽകും. ജനറൽ കൺവീനർ കെ.വി.ഷാജി സ്വാഗതവും ട്രഷറർ ജോയ് നന്ദനം നന്ദിയും പറഞ്ഞു.

Advertisment