Advertisment

വോയ്‌സ് കുവൈത്ത് സാമ്പത്തിക സഹായം നൽകി

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്‌സ് കുവൈത്ത്) കുവൈത്തിൽ മരണപ്പെട്ട സുനിൽ കുമാർ ആചാരിയുടെ നിർധനരായ അദ്ദേഹത്തിന്റെ കുടുംബത്തിനു വേണ്ടി സംഘടന സ്വരൂപിച്ച സാമ്പത്തിക സഹായം കൈമാറി.

Advertisment

publive-image

<വോയ്‌സ് കുവൈത്ത് സുനിൽ കുമാർ ആചാരിയുടെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം പ്രമോദ് കക്കോത്ത് അക്ബർ കുളത്തുപ്പുഴയ്ക്ക് കൈമാറുന്നു>

വോയ്‌സ് കുവൈത്ത് വെൽഫെയർ സെക്രട്ടറി പ്രമോദ് കക്കോത്ത് നിറക്കൂട്ട് കുവൈത്ത് പ്രസിഡൻറ് അക്ബർ കുളത്തുപ്പുഴയ്ക്ക് സഹായം കൈമാറി. അബ്ബാസിയ സക്സസ് ലൈൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് വി.ഷനിൽ അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി മനീഷ് കൈലാസ് സ്വാഗതവും ട്രഷറർ ജോയ് നന്ദനം നന്ദിയും പറഞ്ഞു.

 

Advertisment