Advertisment

വോയ്‌സ് കുവൈത്ത് അബ്ബാസിയ യൂണിറ്റ് സൗഹൃദ സംഗമം ഫ്ലയർ പ്രകാശനം ചെയ്തു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്‌സ് കുവൈത്ത് ) അബ്ബാസിയ യൂനിറ്റ് സൗഹൃദസംഗമത്തിന്റെ ഫ്ലയർ പ്രകാശം ചെയ്തു. അബ്ബാസിയ സക്സസ് ലൈൻ ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ അബ്ബാസിയ യൂനിറ്റ് കൺവീനർ കെ.വി.ഷാജി വോയ്‌സ് രക്ഷാധികാരി പി.ജി.ബിനുവിന് നൽകി പ്രകാശനം നിർവഹിച്ചു.

Advertisment

publive-image

വോയ്‌സ് പ്രസിഡൻറ് വി.ഷനിൽ അധ്യക്ഷത വഹിച്ചു . ജൂലൈ 26 വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിമുതൽ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിലാണ് പരിപാടി. "ഗോൾഡൻ - 80" എന്ന പേരിൽ പഴയ ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് വോയ്‌സ് കുവൈത്ത് അംഗങ്ങൾ അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടാവും.

സൂരജ് ദാമോദരൻ , കെ.വി.ഷാജി , സുനിൽ പെരിങ്ങാട് , റ്റി.വി.ഉണ്ണികൃഷ്ണൻ , പ്രമോദ് മാണുക്കര , ഹരിദാസൻ മണിയൂർ , എം.ശ്രീനിവാസൻ , കെ.ബിബിൻദാസ് , കേളോത്ത് വിജയൻ , വി.കെ.സജീവ് , രാജേഷ്‌ നികർത്തിൽ രാമകൃഷ്ണൻ , എന്നിവർ പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ ആണ് . ജനറൽ സെക്രട്ടറി മനീഷ് കൈലാസ് സ്വാഗതവും ജോയൻറ് ട്രഷറർ കെ.ഗോപിനാഥൻ നന്ദിയും പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് 60686819 , 65622578 , എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment