വെൽഫെയർ കേരള കുവൈത്തിന് തിരുവനന്തപുരം ജില്ല സമിതി നിലവിൽ വന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, February 11, 2019

കുവൈത്ത്:  അബ്ബാസിയ പ്രവാസി ഓഡിറേറാറിയത്തിൽ നടന്ന ജില്ല സംഗമത്തിൽ വെൽഫയർ കേരള കേന്ദ്ര വൈസ് പ്രസിഡണ്ട് ലായിക് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

തിരുവനന്തപുരം ജില്ല സമിതി തെരഞ്ഞെടുപ്പിന് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം അഡ്വ: സിറാജ് സ്രാമ്പിക്കയേക്കൽ നേതൃത്വം നൽകി. ഭാരവാഹികൾ: ജോർജ് പോൾ (പ്രസിഡന്റ്), അൻഷാദ് (ജനറൽ സെക്രട്ടറി), ഇളയത് ഇടവ (ട്രഷറർ), സന്തോഷ് കെ വി (വൈസ് പ്രസിഡന്റ്), സുനിത മധു (ജോയിന്റ് സെക്രട്ടറി), അബ്ദുൽ നാസർ (അസിസ്റ്റന്റ് ട്രെഷറർ). ജില്ലാ കോർഡിനേറ്റർ റഷീദ്‌ഖാൻ സ്വാഗതം പറഞ്ഞു.

×