Advertisment

പൊതുമാപ്പ്: വെൽഫെയർ കേരള കുവൈത്ത് ഹെല്‍പ് ലൈന്‍ ആരംഭിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത് സിറ്റി: ഏപ്രിൽ 1 മുതൽ 30 വരെ ഇഖാമ കാലാവധി കഴിഞ്ഞവർക്ക് സ്വദേശത്തേക്ക് മടങ്ങാൻ അവസരം നൽകുന്ന പൊതുമാപ്പ് ബന്ധപ്പെട്ട മുഴുവനാളുകളും പ്രയോജനപ്പെടുത്തേണ്ടതാണെന്ന് വെൽഫെയർ കേരള കുവൈത്ത്.

Advertisment

ഇന്ത്യക്കാർക്ക്‌ ഏപ്രിൽ 11 മുതൽ 15 വരെയുള്ള തീയതികളിലാണ് അപേക്ഷ സമർപ്പിക്കാനുള്ള ദിവസങ്ങൾ.

ഇതിനായി പുരുഷന്മാർ ഫർവാനിയ ബ്ലോക്ക്‌ 1 സ്ട്രീറ്റ്‌ 121 ൽ സ്ഥിതി ചെയ്യുന്ന അൽ മുതന്ന ബോയ്സ്‌ സ്കൂളിലും സ്ത്രീകൾ ഫർവ്വാനിയ ബ്ലോക്ക്‌ 1 ൽ തന്നെ സ്ട്രീറ്റ്‌ 76 ലുള്ള ഗേൾസ്‌ സ്കൂളിലുമാണു എത്തേണ്ടത്‌.

അവർക്ക് മാർഗനിർദേശം നൽകാനും സഹായിക്കാനുമായി വെൽഫെയർ കേരള കുവൈത്ത് ഹെൽപ് ലൈനുകൾ ആരംഭിച്ചു.

വിശദ വിവരങ്ങൾക്ക് താഴെ പറഞ്ഞ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്;

9942 8356

9760 6864

9092 0115

50222 602

6770 4318

9919 2511

9876 0453

6650 6677

Advertisment