Advertisment

വെൽഫെയർ കേരള കുവൈറ്റ് മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

ഫർവാനിയ:  വെൽഫെയർ കേരള കുവൈത്ത് മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ ജനറൽ ബോഡി യോഗത്തിൽ വെൽഫെയർ കേരള കുവൈത്ത് പ്രസിഡണ്ട് ഖലീൽ റഹ്മാൻ അധ്യക്ഷത വഹിച്ചു.

Advertisment

സെക്രട്ടറിമാരായ ഗിരീഷ് വയനാട് , അഷ്കർ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി സ്വാബിർ അൻസാരിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.

publive-image

കേന്ദ്ര വൈസ് പ്രസിഡണ്ട് അൻവർ സഈദ്, സക്കീർ ഹുസൈൻ തുവ്വൂർ എന്നിവർ സാബിർ അൻസാരിയെ അനുസ്മരിച്ചു. യോഗത്തിൽ അസിസ്റ്റൻറ് ട്രഷറർ അൻവർ സാദത്ത് സ്വാഗതം പറഞ്ഞു.

പരിപാടിയിൽ നീണ്ട 3 വർഷത്തിന് ശേഷം കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളിറങ്ങിയതിൽ ആഹ്ളാദം പ്രകടിപ്പിച്ചും കരിപ്പൂർ വിഷയത്തിൽ നിരന്തര സമരപ്പോരാട്ടങ്ങൾ നടത്തിയ വെൽഫെയർ പാർട്ടിക്ക് അഭിവാദ്യങ്ങളർപ്പിച്ചും മധുര വിതരണം നടന്നു

മലപ്പുറം ജില്ലാ ഭാരവാഹികൾ: റഫീഖ് ബാബു പൊൻമുണ്ടം (പ്രസിഡണ്ട്), മുഹമ്മദ് നൈസാം (ജന. സെക്രട്ടറി), അഷ്റഫ് പൊന്നാനി (ട്രെഷറർ), അബൂബക്കർ ആക്കോട് (വൈസ് പ്രസിഡണ്ട്), നബീല നജ്മുദ്ദീൻ (ജോയിന്റ് സെക്രട്ടറി), അൻവർ ഷാജി (അസിസ്റ്റൻറ് ട്രഷറർ). തോമസ് പി.സി , അബ്ദുൾ റസാഖ് എൻ.പി , അൻവർ സഈദ് , ബുഷൈന റഫീഖ്, ഫെമിന അഷ്റഫ്, നബീല നജ്മുദ്ധീൻ, ഉസാമ അബ്ദുറസാഖ്. സാദിയ നൈസാം, ഷൗക്കത്ത് വളാഞ്ചേരി, ഷുക്കൂർ വണ്ടൂർ എന്നിവരാണ് മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങൾ .

Advertisment