യാത്രാ കുവൈത്ത് മെഹബൂള യൂണിറ്റ് ഭാരവാഹികൾ

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, February 11, 2019

കുവൈറ്റ്:  യാത്രാ കുവൈത്ത് മെഹബൂള യൂനിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. മംഗാഫ് കാഫ്സി ഹാളിൽ വച്ചു നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് കമറുദ്ദീ൯, സെക്രട്ടറി ശ്രീജിത്, ട്രഷറർ സുനിൽ, വൈസ് പ്രസിഡന്റ് ജീവ൯ കുന്നത്ത്, ജോയിന്റ് സെക്രട്ടറി ഷൈബീർ, ജോയിന്റ് ട്രഷറർ റിച്ചാർഡ്, എന്നിവരെയും, ഷൈൻ, മുഹമ്മദ് റാഫി, സുബ്രഹ്മണ്യൻ, സന്തോഷ് കുമാർ എന്നിവരെ എക്സിക്യൂട്ടീവുകളായും തിരഞ്ഞെടുത്തു.

യൂനിറ്റിന്റെ മു൯ പ്രസിഡന്റ് സുനിൽ അദ്യക്ഷതവഹിച്ച പൊതുയോഗത്തിൽ സെക്രട്ടറി അൻവർഷാ വാർഷിക റിപ്പോർട്ടും, കണക്കും അവതരിപ്പിച്ചു. യാത്രാ കുവൈത്ത് പ്രസിഡന്റ് അനിൽ ആനാട്, ജനറൽ സെക്രട്ടറി ജിസ്മോൻ ചാക്കോ, ട്രഷറർ അനൂപ് എന്നിവർ തിരഞ്ഞെടുപ്പിനും യോഗത്തിനും നേതൃത്വം വഹിച്ചു.

×