Advertisment

യൂത്ത് ഇന്ത്യ കുവൈത്ത് പ്രവാസി സ്പോര്‍ട്സ് ആന്റ് ഗെയിംസ് 2019 ന്‍റെ കിക്ക് ഓഫ് മീറ്റിംഗ് നടന്നു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈത്ത്:   'കായിക ശക്തി മാനവ നന്മക്ക്' എന്ന സന്ദേശം ഉയര്ത്തിപ്പിടിച്ചു കൊണ്ട് യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന പ്രവാസി സ്‌പോര്‌ട്സ് ആന്റ് ഗെയിംസ് 2019 ന്‍റെ കിക്ക് ഓഫ് മീറ്റിംഗ് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്നു.

Advertisment

publive-image

വെറ്ററന്‍സ് , യൂത്ത് , സീനിയര്‍ ബോയ്‌സ്, ജൂനിയര്‍ ബോയ്‌സ് , സബ് ജൂനിയര്‍ ബോയ്‌സ്, സീനിയര്‍ കിഡ്‌സ്, കിഡ്‌സ് , ജൂനിയര്‍ കിഡ്‌സ് എന്നീ ഒമ്പതോളം വിഭാഗങ്ങളിലായി അമ്പതിലതികം മത്സരങ്ങള്‍ കൈഫാന്‍ അമേച്ചര്‍ സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ 25 ന് ആണ് അരങ്ങേറുക. അബ്ബാസിയ്യ, ഫഹാഹീല്‍, ഫര്‍വാനിയ , സാല്‍മിയ എന്നീ നാല് സോണുകളുടെ കീഴിലായി കുവൈത്തിലെ മലയാളികളായ ആയിരത്തിലധികം പ്രതിഭകളാണ് മാറ്റുരക്കുക.

സെപ്തംബര്‍ 6 നു ഫഹാഹീല്‍ വെച്ച് ഫുട്ബോള്‍ മത്സരവും, 13 നു ഫര്‍വാനിയയില്‍ വെച്ച് വോളിബോള്‍ മത്സരവും, ഒക്ടോബര്‍ 4 നു ക്രിക്കറ്റ് മത്സരവും അരങ്ങേറും. യൂത്ത് ഇന്ത്യ പ്രസിടണ്ട് മഹനാസ് മുസ്തഫ അധ്യക്ഷത വഹിച്ച കിക്ക് ഓഫ്‌ മീറ്റിംഗില്‍ യൂത്ത് ഇന്ത്യ എക്സിക്യുട്ടീവ്‌ കമ്മറ്റി അംഗങ്ങള്‍, സോണല്‍, യൂണിറ്റ് നേതൃത്വങ്ങള്‍ പങ്കെടുത്തു.

സ്പോര്‍ട്സ് വകുപ്പ് കണ്‍വീനര്‍ കെ.ടി സലീജ് സ്വാഗതവും, പ്രവാസി സ്‌പോര്‍ട്സ് ആന്ഡ് ‌ ഗയിംസ് 2019 ക്യാപ്റ്റന്‍ എന്‍.കെ.ഷാഫി നന്ദിയും പറഞ്ഞു.

Advertisment