Advertisment

മസ്കറ്റ് കെ.എം.സി.സി. ഭാരവാഹികള്‍ ഇന്ത്യൻ അംബാസിഡർ എച്ച് ഇ മുനു മഹാവറുമായി കൂടിക്കാഴ്ച നടത്തി

author-image
admin
New Update

- അബ്ദുൾ സലാം മാമ്പ്ര

Advertisment

മസ്കറ്റ്: മസ്കറ്റ് കെ.എം.സി.സി. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ റയീസ്‌ അഹ്മദിന്റെ നേതൃത്വത്തിൽ ഭാരവാഹികളായ നൗഷാദ്‌ കാക്കേരി, കെ.കെ. റഫീഖ്‌, ശുഐബ്‌ പാപിനിശേരി എന്നിവർ ഇന്ത്യൻ അംബാസിഡർ എച്ച് ഇ മുനു മഹാവറുമായി കൂടിക്കാഴ്ച നടത്തി.

publive-image

ഒമാനിലെ ഇന്ത്യക്കാരായ പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ നേതാക്കൾ അംബാസിഡറുടെ ശ്രദ്ദയിൽപ്പെടുത്തി. കമ്മ്യൂണിറ്റി വെൽഫയർ വിഭാഗം അണ്ടർ സെക്രട്ടറി രവി ശങ്കർ ഗോയലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

മസ്കറ്റ്‌ കെ.എം.സി.സി. മെയ്‌ 24 നു റുവിയിൽ സംഘടിപ്പിക്കുന്ന സമൂഹ ഇഫ്താറിൽ ഇന്ത്യൻ അംബാസ്സിഡർ മുഖ്യാധിതിയായി പങ്കെടുക്കും.

Advertisment