കടവല്ലൂർ സ്വദേശി മസ്ക്കറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു

ഗള്‍ഫ് ഡസ്ക്
Thursday, January 10, 2019

മസ്കറ്റ്:  ഒമാനിലെ മസ്ക്കറ്റിനടുത്ത് റൂവിയിൽ കടവല്ലൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കടവല്ലൂർ വടക്കുമുറി മഞ്ഞക്കാട്ട് പരേതനായ വേലായുധൻ മകൻ ഗോപാലൻ (60) ആണ് മരിച്ചത്.

ചൊവ്വാഴ്ച്ച വൈകിട്ട്റൂവിയിലെ അൽ റഫ ഹോസ്പ്പിറ്റലിൽ വെച്ചാണ് മരണം സംഭവിച്ചത്. ആറ് മാസങ്ങൾക്ക് മുൻപാണ് അവസാനമായ് നാട്ടിൽ വന്നത്.

ഭാര്യ: സുശിദ. മക്കൾ: അതുൽ കൃഷ്ണ, യദു കൃഷ്ണ. പരേതയായ അമ്മിണി മാതാവാണ്.

റൂവി അൽ റഫ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന്നായ് നടപടിക്രമങ്ങൾ നടത്തി വരുന്നതായ് സുഹൃത്തുക്കൾ അറിയിച്ചു.

×