Advertisment

കുട്ടനാട് ഉപതിരഞ്ഞെടുപ്പ് - എൻ സി പി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ എം.പിക്ക് കത്ത് നൽകി

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്: കേരളത്തിൽ അടുത്ത് നടക്കാൻ പോകുന്ന കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ എൻ സി പി യുടെ പ്രവാസി സെല്ലിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കുവൈറ്റ് ഓവർസീസ് എൻ സി പി യുടെ ദേശീയ കമ്മറ്റി യോഗത്തിനു ശേഷം പ്രസിഡണ്ട് ബാബു ഫ്രാൻസീസാണ്, ന്യൂഡൽഹിയിലെ എൻ സി പി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ എം.പിയുടെ വസതിയിൽ നേരിട്ടെത്തി അന്തരിച്ച മുൻ പ്രസിഡണ്ടും കുട്ടനാട് എം എൽ എ യുമായിരുന്ന തോമസ് ചാണ്ടിയുടെ കുടുംബാംഗങ്ങളുടെ അഭിപ്രായവും പരിഗണിച്ച്, കുവൈറ്റിലെ എൻ സി പി പ്രവാസി സംഘടനയുടെ രക്ഷാധികാരിയായ തോമസ് കെ തോമസിനെ സ്ഥാനാർത്ഥിയാക്കണമെന്ന് കത്തു മുഖേന ദേശീയ പ്രസിഡണ്ടിനും, കേരളത്തിന്റ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി  പ്രഫുൽ പട്ടേലിനും, സംസ്ഥാന പ്രസിഡണ്ട്  പീതാംബരൻ മാസ്റ്റർക്കും കത്ത് നൽകിയിട്ടുള്ളത്.

Advertisment

publive-image

തോമസ് ചാണ്ടിയുടെ ഭാര്യയോ, മക്കളോ മത്സരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ,കുട്ടനാട് നിയോജക മണ്ഡലത്തിലെ അന്തരിച്ച പ്രസിഡണ്ടിന്റെ വ്യക്തി, കുടുംബ ബന്ധങ്ങളും, എം എൽ എ നടത്തിയിട്ടുള്ള വികസന,

ക്ഷേമ പദ്ധതികളും പരിഗണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ അഭ്യർത്ഥന പ്രകാരമുള്ള സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്നും, അത് വലിയ വിജയത്തിന് കാരണമാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പാർലമെന്റിന്റെ സമ്മേളനത്തിൽ പങ്കെടുക്കാനായി ശരദ് പവാർ മുബൈയിൽ നിന്ന് അടുത്ത ദിവസം ന്യൂഡൽഹിയിൽ എത്തിച്ചേരുമ്പോൾ കത്ത് പാർട്ടി പ്രസിഡണ്ടിന്റെ പരിഗണനയിൽ വരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Advertisment