Advertisment

ഷോപ്പിംഗ്‌ ഉത്സവമൊരുക്കി ബഹല മാള്‍ ഗ്രാന്‍ഡ്‌ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉത്ഘാടനം നവംബര്‍ 25 ന്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഒമാൻ:  മികച്ച ഷോപ്പിങ് അവസരമൊരുക്കി രാജ്യത്തെ പ്രമുഖ വ്യാപാര ശൃംഖലയായ ഗ്രാന്‍ഡ്‌ ഹൈപ്പർ മാർക്കറ്റിന്റെ ആറാമത്തെ ശാഖ ബഹലയിലെ ബഹലാ മാളില്‍ നവംബർ 25 ന് ഉപഭോക്താക്കള്‍ക്കായി തുറന്നു കൊടുക്കും.

Advertisment

publive-image

ഉദ്ഘാടന ചടങ്ങില്‍ ഒമാനിലെ സാമൂഹ്യ, സാംസ്കാരിക, വ്യവസായിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. യുഎഇ ആസ്ഥാനമായുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പായ റീജന്‍സിയുടെ ജി.സി.സി.യിലെ 54 -ാമത്തെയും ഒമാനിലെ ആറാമത്തെയും ശാഖയാണ് ബഹല മാളിലെ ഗ്രാന്‍ഡ്‌ ഹൈപ്പര്‍ മാർക്കറ്റ്. ജി.സി.സി. രാജ്യങ്ങളിലെ പ്രമുഖ വ്യാപാര ശൃംഖലയായ ദുബായ് റീജന്‍സി ഗ്രൂപ്പിന്റെ കീഴിലാണ് ഗ്രാന്‍ഡ്‌ പ്രവര്‍ത്തിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് പ്രത്യേകിച്ചും സ്വദേശികളും വിദേശികളും അടങ്ങിയ ബഹലാ നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായിട്ടാണ് ഗ്രാന്‍ഡ്‌ ഹൈപ്പര്‍ മാർക്കറ്റ് ബഹലാ മാൾ പ്രവര്‍ത്തനം തുടങ്ങുന്നത്. ലളിതവും വിശാലവുമാണ് ഗ്രാന്‍ഡിന്റെ ഇന്റീരിയര്‍. അന്താരാഷ്ട്ര നിലവാരത്തിലും സൗകര്യത്തിലും ഡിസൈന്‍ ചെയ്ത ഗ്രാന്‍ഡില്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ തരത്തിലാണ് ഓരോ വിഭാഗവും സജ്ജമാക്കിയിരിക്കുന്നത്.

എല്ലാ ആഘോഷങ്ങളേയും ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടുള്ള അപൂര്‍വ്വ ഷോപ്പിങ് അനുഭവമാണ് ഗ്രാന്‍ഡ്‌ ഹൈപ്പര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങള്‍, അന്താരാഷ്ട്ര ബ്രാന്‍ഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, പ്രമുഖ യൂറോപ്യന്‍ ഡിസൈനര്‍മാരുടെ വസ്ത്രശേഖരം, ഫുട് വെയര്‍, ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉത്പന്നങ്ങളുടെ വ്യത്യസ്ത ശേഖരമാണുള്ളത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ വിഭാഗങ്ങളിലും പ്രത്യേക ഓഫറുകളും വിലക്കിഴിവുമുണ്ട്. എണ്ണൂറോളം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യവും ഗ്രാന്‍ഡ്‌ ഹൈപ്പറിലുണ്ട്.

publive-image

ഗ്രാന്‍ഡിന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ പച്ചക്കറികള്‍, പഴം, ഇറച്ചി, മീന്‍ എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുത്ത ഏറ്റവും മികച്ച ഫാമുകളില്‍ നിന്നും നേരിട്ട് ശുദ്ധമായ, ഉയര്‍ന്ന ഗുണമേന്മയുള്ള പഴങ്ങളും പച്ചക്കറികളുമാണ് ഗ്രാന്‍ഡിലെത്തുന്നത്. എല്ലാ ദിവസവും ശുദ്ധമായ ഇറച്ചിയും മീനും എയർ കാർഗോ വഴി ഇന്ത്യയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും നേരിട്ടാണ് വിപണിയിലെത്തിക്കുന്നത്.

ഉത്പന്നങ്ങളിലെ ഗുണമേന്മയാണ് ഗ്രാന്‍ഡിന്റെ ഉപഭോക്തൃ ശ്രേണിയുടെ വളര്‍ച്ചയ്ക്കു പിന്നില്‍. ഗ്രാന്‍ഡിന്റെ എല്ലാ വിഭാഗത്തിലും ഏറ്റവും മിതമായ നിരക്കില്‍ സാധാരണക്കാരന്റെ സങ്കല്‍പ്പത്തിനും ബഡ്ജറ്റിനും അനുസരിച്ച് പര്‍ച്ചേസ് ചെയ്യാന്‍ കഴിയുന്നു എന്നതാണ് ഗ്രാന്‍ഡിനെ വിപണിയില്‍ വേറിട്ട് നിര്‍ത്തുന്നത്. ഏറ്റവും മികച്ച ഉത്പന്നം മികച്ച ഗുണമേന്മയില്‍ മികച്ച വിലയില്‍ നല്‍കുന്നു എന്നതാണ് ഗ്രാന്‍ഡിന്റെ ഏറ്റവും വലിയ സവിശേഷത.

ഗ്രാന്‍ഡ്‌ ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട്, റീജന്‍സി ഗ്രൂപ്പ് ഡയറക്ടര്‍ അബൂബക്കര്‍ മൊഹമ്മദ്‌, എന്‍ വി മൊഹമ്മദ്‌, റീജിയണല്‍ ഡയരക്ടര്‍ അബ്ദുള്‍ ഗഫൂര്‍ കൊടപ്പനാക്കല്‍, ജനറല്‍ മാനേജര്‍ രമേശ്‌ പരോള്‍, ബഹലാ സ്പോര്‍ട്സ് ക്ലബ്ബ് ചാന്‍സലര്‍ സൈഫ് ബിന്‍ റാഷിദ് ബിന്‍ അലി അല്‍ ശുകൈലി എന്നിവര്‍ പങ്കെടുത്തു.

റീജന്‍സി ഗ്രൂപ്പിനെക്കുറിച്ച്;

1994 ല്‍ യു.എ.ഇ ആസ്ഥാനമാക്കി പ്രവര്‍ത്തനം തുടങ്ങിയ മള്‍ട്ടി നാഷണല്‍ കമ്പനിയായ റീജന്‍സി ഗ്രൂപ്പ് ഒന്നര ദശാബ്ദക്കാലം പിന്നിടുമ്പോള്‍ ജി.സി.സി ഏഷ്യന്‍ വിപണികളില്‍ ശക്തമായ സ്വാധീനമാണ് നേടിയത്. വ്യാപാരത്തിന്റെ സമസ്ത മേഖലകളിലും റീജന്‍സി ഇതിനകം കയ്യൊപ്പ് പതിപ്പിച്ചു കഴിഞ്ഞു.

ഇന്ത്യ, ചൈന, തായ് ലാന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, തുര്‍ക്കി, യൂറോപ്പ് എന്നിവിടങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉത്പങ്ങളാണ് നേരിട്ട് വിപണിയില്‍ എത്തിക്കുന്നത്. അഞ്ച് ജി.സി.സി. രാജ്യങ്ങളിലുമായി പ്രതിദിനം 1,17,000 ത്തിലധികം ഉപഭോക്താക്കളാണ് റീജന്‍സിയുടെ സേവനം തേടുന്നത്.

യു.എ.ഇ, ഖത്തര്‍, ഒമാന്‍,സൗദി അറേബ്യ, കുവൈറ്റ്, ചൈന, അസര്‍ബൈജിന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യമാണ് റീജന്‍സിക്കുള്ളത്. 'ഗ്രാന്‍ഡ്‌' എന്ന ബ്രാന്‍ഡിന് കീഴില്‍ ഷോപ്പിങ് മാളുകളുടേയും ഹൈപ്പര്‍മാര്‍ക്കറ്റുകളുടേയും നീണ്ട ശൃംഖലയാണ് റീജന്‍സിക്കുള്ളത്.

ഉത്പന്നങ്ങളുടെ ഗുണമേന്മയും സേവനത്തിലെ കാര്യക്ഷമതയും കൊണ്ട് ഉപഭോക്തൃ സംതൃപ്തിക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തനമാണ് ഉപഭോക്താക്കളുടെ പ്രത്യേകിച്ചും സാധാരണക്കാരായ പ്രവാസികളുടെ ജനകീയ ബ്രാന്‍ഡായി മാറാന്‍ ഗ്രാന്‍ഡിന് കഴിഞ്ഞത്.

4,080 ജീവനക്കാരാണ് റീജന്‍സി ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം 8ല്‍ കൂടുതല്‍ ഔട്ട്ലറ്റുകളുമായി ചെറുകിട വ്യാപാര ശൃംഖല വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

Advertisment