Advertisment

എസ്.വരദരാജൻ നായർ ദിനം: പ്രണാമമര്‍പ്പിച്ച് പുന്നക്കൻ മുഹമ്മദലി

New Update

യുഎഇ: സ്വാതന്ത്ര്യ സമരസേനാനിയും, തിരുവനന്തപുരത്ത് നിന്നുള്ള ആദ്യ കെ പി സി സി പ്രസിഡന്റും, സംസ്ഥാന ധനമന്ത്രിയുമായിരുന്ന എസ്.വരദരാജൻ നായരുടെ സ്മരണയ്ക്ക് മുന്നിൽ പ്രണാമമര്‍പ്പിച്ച് ഇൻക്കാസ് യു.എ.ഇ ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി.

Advertisment

publive-image

സത്യസന്ധനായ തൊഴിലാളി നേതാവ് എന്ന നിലയിൽ അനിതരസാധാരണമായ ആദരവ് ജീവിതകാലം മുഴുവൻ നിലനിർത്തി. പട്ടം താണുപിള്ള പുതിയ പാർട്ടി ഉണ്ടാക്കിയപ്പോൾ ത്രിവർണ്ണ പതാകയേന്താൻ അപൂർവമാളുകളേ തിരുവനന്തപുരം നഗരത്തിൽ ശേഷിച്ചുള്ളൂ.

മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോൺഗ്രസിന് പിന്നിൽ തൊഴിലാളികളെയും യുവാക്കളെയും അണിനിരത്തി മുന്നോട്ടുവന്ന അദ്ദേഹം 1965,70,77 തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. നെടുമങ്ങാട് , നേമം (വിളപ്പിൽ ) പ്രദേശങ്ങളിൽ പുതിയ റോഡുകളും പാലങ്ങളും ബസ് റൂട്ടുകളും അദ്ദേഹം കൊണ്ടുവന്നു. നിരവധി പേരെ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരാക്കി. ആ വലിയ മനുഷ്യന്റെ ഓർമ്മയ്ക്ക് മുന്നിൽ ആദാർജ്ജലികൾ സമർപ്പിക്കുന്നു - പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.

Advertisment