Advertisment

ഡോ. അമാനുല്ല വടക്കാങ്ങര പീസ് കൗണ്‍സില്‍ പ്രസിഡന്റ്

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ:  അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സിലിന്റെ പ്രസിഡന്റായി ഡോ. അമാനുല്ല വടക്കാങ്ങരയെയും സെക്രട്ടറി ജനറലായി ഡോ. എസ്. ശെല്‍വിന്‍ കുമാറിനേയും തെരഞ്ഞെടുത്തു. വാഷിങ്ടണ്‍ മാരിയറ്റ് മര്‍ക്യൂസ് ഹോട്ടലില്‍ നടന്ന അഞ്ചാമത് ഗ്രാന്റ് അച്ചീവേഴ്‌സ് കോണ്‍ഫറന്‍സിലാണ് സംഘടനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Advertisment

publive-image

ശാന്തി ഉമകണ്ടം വൈസ് പ്രസിഡന്റ്, ക്രസീല ജൈസന്‍ ഡയറക്ടര്‍ സൗത്ത് ഏഷ്യന്‍ ഓപ്പറേഷന്‍സ്, തോമസ് ആക്‌സ്‌ലി ഉപദേശക സമിതി ചെയര്‍മാന്‍, മാറ്റ് ബര്‍ണസ്, ഡോ. സാജന്‍ കുര്യന്‍, ആമി സെജന്‍, ഡോ. സിന്ധ്യ ഐസക്, ഡോ. ബ്രൂസ് ഫെഗൂസണ്‍ നിര്‍വ്വാഹക സമിതി അംഗങ്ങള്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.

വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിച്ച് കൊണ്ട് സമാധാനപരമായ സഹവര്‍ത്തിത്വം ലക്ഷ്യം വെക്കുന്ന നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനാണ് പീസ് കൗണ്‍സില്‍.

ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും മീഡിയ പ്‌ളസ് സി.ഇ.ഒയുമായ ഡോ അമാനുല്ല വടക്കാങ്ങര സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തിയാണ്. മൈന്റ് എക്കോ വേവ്‌സിന്റെ ഗ്ലോബല്‍ ചെയര്‍മാന്‍, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചീഫ് കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിക്കുന്ന അദ്ദേഹം ഒരു ഗ്രന്ഥകാരനും കൂടിയാണ്.

അമേരിക്കയിലെ കിംഗ്‌സ് യൂണിവേഴ്‌സിറ്റിയുടെ ചാന്‍സിലറും ഗ്രന്ഥകാരനുമായ ഡോ. എസ് ശെല്‍വിന്‍ കുമാര്‍ മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയിലെ മുന്‍ പ്രൊഫസര്‍ കൂടിയാണ്.

Advertisment