Advertisment

ദോഹ മദ്റസ ഫെസ്റ്റിന് തുടക്കമായി

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ:  അല്‍ മദ്റസ അല്‍ ഇസ്ലാമിയ ദോഹയില്‍ മദ്റസ ഫെസ്റ്റിന് തുടക്കമായി. ജനുവരി വരെ നീണ്ടുനില്‍ക്കുന്ന മദ്റസാ ഫെസ്റ്റിലെ ഓഫ് സ്റ്റേജ് മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം പ്രസിദ്ധ ചിത്രകാരനും കാലിഗ്രഫി ആക്ടിവിസ്റ്റുമായ അബ്ദുല്‍ കരിം കക്കോവ് നിര്‍വഹിച്ചു.

Advertisment

publive-image

ഈ വര്‍ഷത്തെ മദ്റസ ഫെസ്റ്റിന്റെ തീം ആയ 'മാതാപിതാക്കള്‍' എന്ന വിഷയത്തിന്റെ സന്ദേശം കൈമാറുന്ന ഒരു കാലിഗ്രഫി രചനയിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കളറിംഗ് മത്സരം സംഘടിപ്പിച്ചു.

മദ്റസാ ആക്ടിംഗ് പ്രിന്‍സിപ്പാള്‍ സഫീര്‍ മമ്പാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ഡോ. അമാനുല്ല വടക്കാങ്ങര ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വൈസ് പ്രിന്‍സിപ്പള്‍മാരായ എം.ടി സിദ്ദീഖ്, മുഹമ്മദലി ശാന്തപുരം, എല്‍.പി സെഷന്‍ ഹെഡ് അബുല്ലൈസ് എ.എം, ഫെസ്റ്റ് കണ്‍വീനര്‍ അനീസ് റഹ്മാന്‍, ജിഷിന്‍ അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Advertisment