Advertisment

ഖത്തര്‍ ദേശീയ കായിക ദിനം ടീം മീഡിയ പ്‌ളസ് ജേതാക്കള്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ:  ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പ്രമുഖ അഡ്‌വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസും റെസ്‌റ്റോറന്റ് ശൃംഖലയായ ടീം ടൈം ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ടീ ടൈമിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ടീം മീഡിയ പ്‌ളസ് ജേതാക്കളായി.

Advertisment

publive-image

മമൂറ മിനി സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ടീം മീഡിയ പ്‌ളസിന് വേണ്ടി സിയാഹുറഹ്മാന്‍, റഷാദ് മുബാറക് എന്നിവര്‍ ഗോളുകള്‍ നേടി.

മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തറിന്റെ ദേശീയ കായിക ദിനത്തില്‍ പ്രവാസി സംരംഭ കൂട്ടായ്മകളുടെ പങ്ക് പ്രധാനമാണെന്നും സജീവ പിന്തുണയോടെയാണ് ഈ മുന്നേറ്റത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോക കായിക ഭൂപടത്തില്‍ ഇതിനകം തന്നെ ശ്രദ്ധേയമായ സാന്നിധ്യം അടയാളപ്പെടുത്തിയ ഖത്തറിന്റെ കായിക കുതിപ്പുകള്‍ക്ക് ശക്തി പകരുന്നതാണ് ഓരോ കായിക ദിനങ്ങളും.

പൊതു അവധി പ്രഖ്യാപിച്ച് രാജ്യം മുഴുവന്‍ ഒത്തൊരുമിച്ച് ആഘോഷിക്കുന്ന കായിക ദിനം സമൂഹത്തിന്റെ ചിന്താഗതിയിലും പ്രവര്‍ത്തനങ്ങളിലും ആരോഗ്യകരമായ മാറ്റം വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ടീ ടൈം ഗ്രൂപ്പ് ഓപ്പറേഷന്‍സ് മാനേജര്‍ മുഹമ്മദ് ശിബിലിയുടെ നേതൃത്വത്തിലുള്ള സംഘം കായികദിനം കൂടുതല്‍ ആകര്‍ഷകമാക്കി.

ഷറഫുദ്ധീന്‍ തങ്കയത്തില്‍, മുഹമ്മദ് റഫീഖ്, സുരേഷ്, അഫ്‌സല്‍ കിളയില്‍, ശിഹാബുദ്ധീന്‍, യുനുസ് സലീം, ജോജിന്‍ മാത്യൂ, റമീസ് എം, സഅദ് അമാനുല്ല, ശഹീന്‍ അഹമ്മദ്, കാജാ ഹുസ്സന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Advertisment