Advertisment

ഇൻകാസ് ഖത്തർ കെ കരുണാകരനെ അനുസ്മരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

ഖത്തർ:  കേരള രാഷ്ട്രീയത്തിന് സമഗ്ര സംഭാവനകൾ ചെയ്തിട്ടുള്ള , "ലീഡർ" എന്ന് പ്രവർത്തകർ എന്നും ആവേശത്തോട് കൂടെ വിളിച്ചിരുന്ന പ്രിയ നേതാവ് കെ കരുണാകരന്റെ ഓർമ്മ ദിനം ഇൻകാസ് ഖത്തർ ആചരിച്ചു.

Advertisment

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനും, അതിലുപരി കേരള സമൂഹത്തിനും കെ. കരുണാകരൻ ചെയ്തിട്ടുള്ള സ്തുത്യർഹമായ സേവനങ്ങളെ കുറിച്ച് ഇൻകാസ് ഖത്തർ നേതാക്കന്മാർ അനുസ്‌മരിച്ചു. ഇൻകാസ് ഖത്തർ ആക്റ്റിംഗ് പ്രസിഡന്റ് അൻവർ സാദത്ത് അധ്യക്ഷനായ അനുസ്മരണ യോഗം, ഒഐസിസി ഗ്ലോബൽ വൈസ് പ്രസിഡന്റ് കെ കെ ഉസ്‌മാൻ ഉദ്‌ഘാടനം ചെയ്തു.

publive-image

ഇൻകാസ് ഖത്തർ നേതാക്കളായ മുഹമ്മദലി പൊന്നാനി, സുരേഷ് കരിയാട്, നിയാസ് ചെരിപ്പത്ത്‌, ഡേവിസ് എടശ്ശേരി, എ പി മണികണ്ഠൻ, നാരായണൻ കരിയാട്, അബ്ദുൽ മജീദ്, ബഷീർ തുവാരിക്കൽ, അബ്ബാസ്, ബിജു മുഹമ്മദ്, നാസർ കാറുകപ്പാടത്ത്, റഷീദ് വാഴക്കാല എന്നിവർ ലീഡറെ അനുസ്മരിച്ചു സംസാരിച്ചു.

പ്രവർത്തകരുടെ നിറ സാന്നിധ്യം കൊണ്ട് ശ്രേഷ്ഠമായ ചടങ്ങിൽ ഇൻകാസ് ജനറൽ സിക്രട്ടറി ഹാഫിസ് മുഹമ്മദ് സ്വാഗതവും, ട്രഷറർ ഹൻസ് രാജ് നന്ദിയും പറഞ്ഞു.

ഇൻകാസ് സെൻട്രൽ കമ്മിറ്റി, ഒഐസിസി ഭാരവാഹികളായ സിദ്ദിഖ് പുറായിൽ, വിപിൻ മേപ്പയ്യൂർ, കമാൽ കല്ലാത്തയിൽ, നെബു പി ജോയ്, സിറാജ് പാലൂർ, ഫാസിൽ വടക്കേകാട്, അഷറഫ് വടകര തുടങ്ങിയവർ യോഗത്തിന് നേതൃത്വം കൊടുത്തു.

Advertisment