Advertisment

അബ്രഹാം ലിങ്കണ്‍ പുരസ്‌കാര വിതരണം ജനുവരി 19ന്

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ:  സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, സംരംഭക മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്കായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണലിന്റെ ഈ വര്‍ഷത്തെ അബ്രഹാം ലിങ്കണ്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ ജനുവരി 19ന് ഞായറാഴ്ച്ച പത്ത് മണിക്ക് ചെന്നൈ വെസ്റ്റിന്‍ പാര്‍ക്ക് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് വിതരണം ചെയ്യും.

Advertisment

പ്രൊഫ. കെ.ജെ. ജോസഫ് (അവയര്‍നെസ് & എസ്‌കേപ്പ്) ഗോപാല്‍ജി (കൃഷ്ണ നീലീമയില്‍ ഒരു പച്ചപ്പൊട്ടായി രാധ), ഡോ. കെ.പി ശഫീഖ് (ബിസിനസ്) മൊയ്തീന്‍ ചെറുവണ്ണൂര്‍ (സാമൂഹികം) എന്നിവര്‍ക്കാണ് അവാര്‍ഡ്.

മലയാളത്തിലും ഇംഗ്ലീഷിലും നിരവധി എഴുത്തുകാരെ ഉയര്‍ത്തിക്കൊണ്ട് വരികയും വ്യത്യസ്ത ടൈറ്റിലുകളിലായി ധാരാളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എം.വി അക്ബറിന് എന്‍ലൈറ്റ്‌മെന്റ് അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കും.

ബാംഗ്ലൂര്‍ ഗാര്‍ഡന്‍ സിറ്റി ഡീംഡ് യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പില്‍ നിന്നും വിരമിച്ച പ്രൊഫ. കെ.ജെ ജോസഫ് കര്‍ണ്ണാടക സ്‌റ്റേറ്റ് ബാര്‍ കൗണ്‍സില്‍, ബാംഗ്ലൂര്‍ അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ എന്നിവയിലംഗമാണ്.

ചിന്തയും ജീവിതവും (വിവര്‍ത്തനം), എ സിംപിള്‍ അപ്രോച്ച് ടു ഇന്ത്യന്‍ കോണ്‍സിറ്റിറ്റിയൂഷന്‍, കണ്‍വര്‍ജന്‍സ് ഓഫ് ഹ്യൂമന്‍ റൈറ്റ് ആന്റ് ഫണ്ടമെന്റല്‍ റൈറ്റ്‌സ് ഇന്‍ ദ ഇന്ത്യന്‍ കോണ്‍സിറ്റിറ്റിയൂഷന്‍, ബ്രീഫ് നോട്ട്‌സ് ഓണ്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലെപ്‌മെന്റ്, തിരിച്ചുവരവ് (മലയാളം നോവല്‍), സാരോപദേശ കഥകള്‍ എന്നിവയാണ് മറ്റു കൃതികള്‍.

സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ ഗോപാല്‍ജിയുടെ ആദ്യ ചെറുകഥ സമാഹാരമാണ് കൃഷ്ണ നീലീമയില്‍ ഒരു പച്ചപ്പൊട്ടായി രാധ. ഈ കൃതിക്ക് കേരള സാഹിത്യ സമിതി അവാര്‍ഡ്. എസ്.കെ പൊറ്റെക്കാട് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

രഹസ്യ കാമനകള്‍, അണ്‍ പോളിഷ്ഡ് റിഗ്രറ്റ്‌സ്, എന്നിവയാണ് മറ്റുകൃതികള്‍.

വിവിധ ഭാഷകളിലായി 2000ത്തിലധികം ശീര്‍ഷകള്‍ പ്രസിദ്ധീകരിച്ച ലിപി പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എം.വി അക്ബര്‍ ഒരു കലാസ്‌നേഹിയും എഴുത്തുകാരെ വളര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ദേയനുമാണ്.

പ്രസാധന രംഗത്തും, കവര്‍ ഡിസൈന്‍, എക്‌സിബിഷന്‍ സ്റ്റാളുകളിലെ ഡിസ്‌പ്ലേ തുടങ്ങിയ മേഖലകളിലും ലിപി പബ്ലിക്കേഷന്‍സ് നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ റിലീസ് ചെയ്ത പ്രസാധകരായ ലിപിക്ക് ഈയിടെയായി ഐ.എസ്.ഒ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

ഡോ. കെ.പി ശഫീഖ് കാറ്ററിംഗ് രംഗത്തും സാമൂഹ്യ, സാംസ്‌കാരിക രംഗത്തും ശ്രദ്ദേയനായ വ്യക്തിയാണ്. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ നെറ്റ്‌വര്‍ക്കായ ഇന്ത്യന്‍ റെയില്‍വേയില്‍ കാറ്ററിംഗ് ബിസിനസ് മൂന്ന് തലമുറയായി ഡോ. കെ.പി ശഫീഖിന്റെ കുടുംബമാണ് നടത്തുന്നത്.

1935ല്‍ അദ്ദേഹത്തിന്റെ പിതാമഹന്‍ ആരംഭിച്ച സ്ഥാപനം ദിനേന ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

സാമൂഹ്യ സേവന രംഗത്തും സജീവമായ അദ്ദേഹം ആള്‍ ഇന്ത്യ റെയില്‍വേ മൊബൈല്‍ കാറ്റേര്‍സ് അസോസിയേഷന്‍, റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ , കേരള റീജിയണ്ഡ ഡയറക്ടര്‍ ടാക്‌സ് അഡൈ്വസറി എന്നീ സംഘടനകളുടെ നേതൃപദവി അലങ്കരിച്ച വ്യക്തിയാണ്.

സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലെ മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് മൊയ്തീന്‍ ചെറുവണ്ണൂര്‍.

മലബാര്‍ ഡെവലപ്‌മെനന്റ്് ഫോറത്തില്‍ നേതൃപദവി അലങ്കരിച്ച അദ്ദേഹം കോഴിക്കോട് വിമാനത്താവളത്തോടുള്ള അവഗണനക്കെതിരായ പോരാട്ടത്തില്‍ മുന്നണി പോരാളിയായി പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്. നിരവധി സാമൂഹിക പ്രശ്‌നങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും വ്യാപൃതനാണ് മൊയ്തീന്‍.

സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് യുനൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. എസ്. ശെല്‍വിന്‍കുമാര്‍ പറഞ്ഞു.

Advertisment