Advertisment

ഇൻകാസ് ഖത്തർ പേരാബ്ര നിയോജകമണ്ഡലം കമ്മിറ്റി ആരവം 2019 സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ഖത്തർ:  ഇൻകാസ് ഖത്തർ പേരാബ്ര നിയോജകമണ്ഡലം കമ്മിറ്റി ആരവം 2019 എന്ന ശീർഷകത്തിൽ നടത്തിയ പാർലമെന്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രമേയം കൊണ്ടും അവതരണം കൊണ്ടും മികവുറ്റതായിരുന്നു.

Advertisment

കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ച ഇൻകാസ് ഖത്തർസെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല, വോട്ട് ചേർക്കുന്നതിൽ തുടങ്ങി വോട്ട് ചെയ്യാനായ് കുറഞ്ഞ നിരക്കിൽ വിമാന സർവീസിന്റെ സഹകരണം ഉറപ്പ് വരുത്തുന്നത് വരെയുളള നടപടിയെ പറ്റി വിശദീകരിച്ചു.

publive-image

ഇൻകാസ് ഒ.ഐ.സി.സി ഗ്ളോബൽ കമ്മറ്റി വൈസ് പ്രസിഡന്റ് കെ.കെ ഉസ്മാൻ കേന്ദ്രത്തിൽ കോൺഗ്രസ്സ് അധികാരത്തിൽ വരേണ്ട ആവശ്യകതയും കേരളത്തിൽ UDFന്റെ വിജയവും എന്ന വിഷയത്തിൽ ഊന്നൽ നൽകി മുഖ്യപ്രഭാക്ഷണം നടത്തി.

യു.ഡി.എഫ് സ്ഥാനാർഥിക്കളുടെ വിജയത്തിനായ് ക്രിയാത്മകമായ് പ്രവർത്തിക്കാൻ പ്രചോദനമാണ് പ്രവാസലോകത്തിരുന്ന് കൊണ്ടുളള പ്രവർത്തനമെന്ന് ചടങ്ങിന്റെ മുഖ്യാഥിതി യൂത്ത് കോൺഗ്രസ്സ് ചെറുവണ്ണൂർ മണ്ടലം കമ്മിറ്റി വൈസ് പ്രസിഡന്റ് ഫൈസൽ പാലിശ്ശേരി അഭിപ്രായപ്പെട്ടു.

മുഖ്യാതിഥി ഫാസിലിന് ഇൻകാസ് ഖത്തർ പേരാബ്ര നിയോജകമണ്ഡലം കമ്മറ്റിയുടെ ഉപഹാരം കെ.കെ ഉസ്മാൻ സമ്മാനിച്ചു. അൻവർ സാദത്ത്, അഷ്റഫ് വടകര, അഷ്റഫ് ചെരണ്ടത്തൂർ, സജീവൻ തുറയ്യൂർ, നൗഷാദ് പയ്യോളി, സിദ്ദീഖ് സി.ടി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

ഇൻകാസ് പേരാബ്ര നിയോജകമണ്ഡലം കമ്മിറ്റി ജനറൽ സിക്രറ്ററി ജിതേഷ് സ്വാഗതം പറഞ്ഞ യോഗത്തിൽഇൻകാസ് പേരാബ്ര നിയോജകമണ്ഡലം പ്രസിഡന്റ് അമീർ അധ്യക്ഷം വഹിച്ചു. ട്രഷറർ സി .എച്ച് സജിത്ത് നന്ദി പ്രകാശിപ്പിച്ചു.

Advertisment