Advertisment

ചരിത്രത്തിലിടംനേടി ആര്‍ട്ടിസ്റ്റ് ദേവസ്യയുടെ നീളംകൂടിയ പോര്‍ട്രെയ്റ്റ് കാന്‍വാസ് ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിച്ചു

author-image
admin
New Update

publive-image

Advertisment

കോഴിക്കോട്:  ലോകപ്രശസ്തരായ 1007 വ്യക്തിത്വങ്ങളെ 27 മീറ്റര്‍ നീളമുള്ള ഒറ്റ പോര്‍ട്രെയ്റ്റ് കാന്‍വാസിലേക്ക് പകര്‍ത്തി ആര്‍ട്ടിസ്റ്റ് ദേവസ്യ ശ്രദ്ധേയമാവുന്നു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറേബ്യന്‍ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ 2018ലെ പുരസ്‌കാരവും കോഴിക്കോട് സ്വദേശിയായ ആര്‍ട്ടിസ്റ്റ് ദേവസ്യയെ തേടിയെത്തി.

publive-image

ഭീമന്‍ പോര്‍ട്രെയ്റ്റ് ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഓഫ് ഇന്ത്യ ഡെപ്യൂട്ടി സ്പീക്കര്‍ഹാളില്‍ പ്രദര്‍ശിപ്പിച്ചു. അന്താരാഷ്ട്ര ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. കഫീല്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു. ലോകത്തെ മാറ്റിമറിച്ച വിവിധ രാഷ്ട്രത്തലവന്‍മാര്‍ സാഹിത്യകാരന്‍മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പോര്‍ട്രെയിറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

publive-image

ഇന്ത്യയില്‍ നിന്നും നെഹ്‌റുമുതല്‍ നരേന്ദ്രമോദി വരെയുള്ള പ്രധാനമന്ത്രിമാരും കേരളത്തിലെ ഏതാനും പ്രമുഖരും കൂട്ടത്തിലുണ്ട്. ഏതാണ്ട് ഒരു വര്‍ഷത്തോളം കഠിനാധ്വാനം ചെയ്താണ് ഇത്രയും പേരുടെ പോര്‍ട്രെയ്റ്റുകള്‍ വരച്ചുതീര്‍ത്തതെന്ന് ആര്‍ട്ടിസ്റ്റ് ദേവസ്യ പറഞ്ഞു.

ഗിന്നസ് ദിലീഫ് അധ്യക്ഷത വഹിച്ചു. യാസര്‍ അറാഫത്ത്, നിയാസ് കണ്ണഞ്ചേരി, ഡോ. ഷിറാസ് പൂവച്ചാല്‍, അജീഷ് അത്തോളി, ഒ.സി മുഹമ്മദ്, സാലിം ജീറോഡ് എന്നിവര്‍ സംസാരിച്ചു.

publive-image

Advertisment